ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയവര പാലം ഗതാതാത്തിനായി തുറന്നു: താല്‍ക്കാലിക പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത് ഏഴു ദിവസംകൊണ്ട്!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: പ്രളയം തകര്‍ത്ത പെരിയവര പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഇതു രണ്ടാം തവണയാണ് പെരിയവരയില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്നത്. 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാലത്തിന്റെ പണികള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു. 25 ലക്ഷം രൂപ ചെലവിലാണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളത്.

<strong>കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ കുതിപ്പ്, മോദി തരംഗം നിലച്ചോ?</strong>കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ കുതിപ്പ്, മോദി തരംഗം നിലച്ചോ?

പ്രളയിത്തിനു ശേഷം തുലാമഴയുടെ രൂപത്തില്‍ എത്തിയ കനത്തമഴയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിരുന്ന പാലവും ഒലിച്ചുപോയതോടെയാണ് വീണ്ടും പുതിയ നിര്‍മ്മാണം ആവശ്യമായി വന്നത്. മഴയില്‍ വെള്ളം ഉയരുന്നതു കണക്കിലെടുത്തും അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടത്തി വിടുന്നതും പരിഗണിച്ചാണ് താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം. പുഴയില്‍ വെള്ളം ഉയരുന്നതു കണക്കിലെടുത്ത് 33 കൂറ്റന്‍ കോണ്‍ക്രീറ്റ് റിംഗുകളാണ് പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. എത്ര ഭാരമുള്ള വാഹനങ്ങള്‍ കയറിയാലും തകരാത്ത വിധത്തിലാണ് പാലം പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്.

periyavarambridge-

പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതോടെ മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയും തുറന്നു.ഇത് സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.നാളുകളായി മുടങ്ങിക്കിടന്നിരുന്ന ഈ റോഡിലൂടെയുള്ള ചരക്ക് ഗതാഗതം സുഗമമായത് മൂന്നാറിലെ വ്യാപാരികള്‍ക്കും അനുഗ്രഹമായി. വിനോദ സഞ്ചാര മേഖലയായ രാജമലയിലേക്കുള്ള യാത്രബുദ്ധിമുട്ടും പുതിയ പാലത്തിന്റെ പശ്ചാത്തലത്തില്‍ പരിഹരിക്കാന്‍ സാധിച്ചതായി നിര്‍മ്മാണ ചുമതല വഹിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു.
Idukki
English summary
periyavara bridge opens for transport in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X