ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെട്ടിമുടി ദുരന്തം: തിരച്ചില്‍ തുടരും, ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ, പ്രത്യേക യോഗം ചേര്‍ന്നു

Google Oneindia Malayalam News

രാജമല: പെട്ടിമുടി ദുരന്തത്തില്‍ ഇതുവരെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ചേര്‍ന്നു. മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. ഗ്രാവല്‍ ബാങ്ക്, ഭൂതക്കുഴി മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരും, ശേഷിക്കുന്ന 5 പേര്‍ക്കുള്ള തിരച്ചിലാണ് നിലവില്‍ നടക്കുന്നത്.

idukki

വനമഖലകളും പുഴയും കേന്ദ്രീകരിച്ചു തന്നെയാണ് മുന്നോട്ടുള്ള തിരച്ചില്‍. എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും മൂന്നാറിലെ അഡ്വഞ്ചര്‍ ടീമിന്റെയും നേതൃത്വത്തില്‍ പോലീസിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും സാഹായവും ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തും. ഇനിയുള്ള തിരച്ചിലിന് പരിചയസമ്പന്നരായവരെ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപികരിക്കും.

ഏറെ ദുഷ്‌കരമായ വന പ്രദേശത്തെക്കുറിച്ച് കൃത്യമായി പഠിച്ചശേഷം ഭൂതക്കുഴി മേഖലയില്‍ ചൊവാഴ്ച്ച വീണ്ടും തിരച്ചില്‍ നടത്താനാണ് തീരുമാനം. മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായത് കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. ദുരന്തം നടന്ന പെട്ടിമുടിയില്‍ നിന്ന് പത്ത് കിലോമീറ്ററിലധികം ദൂരെയാണ് ഭൂതക്കുഴി സ്ഥിതി ചെയ്യുന്നത്. വഴുക്കലുള്ള വലിയപ്പാറകള്‍ ഉള്ള പ്രദേശമായതിനാല്‍ റോപ്പ് മറ്റ് സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക സംവിധാനങ്ങളും തിരച്ചിലിന് ഉപയോഗിക്കും.

ഡ്രോണ്‍ ഉപയോഗിച്ചും പ്രദേശത്ത് തിരച്ചില്‍ നടത്തും ആവശ്യമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലണ്ടര്‍ ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. തിരച്ചില്‍ നടക്കുന്ന വനമേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കടുവയുടെയും വന്യമൃഗങ്ങളുടെയും സാന്നിദ്ധ്യം അനുഭവപ്പെട്ടിരുന്നു. ഇത്തരം സാഹചര്യത്തില്‍ തുടര്‍ന്നുള്ള തിരച്ചിലിന് പ്രദേശവാസികളുടെകൂടി സഹായത്തോടെ പ്രത്യേക പ്ലാന്‍ തയ്യാറാക്കും. ദുരന്തമുണ്ടായ പെട്ടിമുടിയില്‍ മണ്ണ് അടിഞ്ഞുകൂടിയത് നീക്കം ചെയ്തുള്ള പരിശോധന ആവശ്യമെങ്കില്‍ വീണ്ടും നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

ഇടുക്കി എം പി ഡീന്‍കുര്യാക്കോസ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, അസി. കളക്ടര്‍ സൂരജ് ഷാജി,ഡി.എഫ്.ഒ കണ്ണന്‍, മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, ജനപ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കളും യോഗത്തില്‍ പങ്കെടുത്തു. ഇന്ന് (23.8.2020) നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല.

ഞാന്‍ പദവി ഒഴിയുന്നു... കോണ്‍ഗ്രസ് നേതാക്കളുടെ കത്തിന് സോണിയ ഗാന്ധിയുടെ മറുപടി ഇങ്ങനെഞാന്‍ പദവി ഒഴിയുന്നു... കോണ്‍ഗ്രസ് നേതാക്കളുടെ കത്തിന് സോണിയ ഗാന്ധിയുടെ മറുപടി ഇങ്ങനെ

'ഗൂഗിള്‍ ചതിച്ചാശാനേ'; ഐപിഎല്‍ കൊല്‍ക്കത്ത ടീമില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍; സംഭവിച്ചത്..!!'ഗൂഗിള്‍ ചതിച്ചാശാനേ'; ഐപിഎല്‍ കൊല്‍ക്കത്ത ടീമില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍; സംഭവിച്ചത്..!!

Idukki
English summary
Pettimudi Landslide; The search will continue, five more to find
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X