ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിങ്ക് പോലീസ് ഇനി ഇടുക്കിയിലും... ആദ്യ ഘട്ടം മൂന്നാര്‍ ടൗണില്‍, 1515 എന്ന ടോള്‍ ഫ്രീ നമ്പറില്‍ എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സേവനം ലഭ്യമാകും

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: സ്ത്രീ സൗഹാര്‍ദ്ദപരമായ സാഹചര്യം സമൂഹത്തില്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി ഇടുക്കിയിലും പിങ്ക് പോലിസ് എത്തി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന പോലീസ് നടപ്പാക്കി വരുന്ന പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ മൂന്നാര്‍ ടൗണിലായിരിക്കും പിങ്ക് പോലീസിന്റെ സേവനം ഉണ്ടാകുക.

<strong>ശബരിമല ആചാരം നിലനിര്‍ത്താന്‍ ഭരണഘടനാ ഭേദഗതി വേണം, എങ്കിലേ ബിൽ നിലനിൽക്കൂ എന്ന് ശശി തരൂർ</strong>ശബരിമല ആചാരം നിലനിര്‍ത്താന്‍ ഭരണഘടനാ ഭേദഗതി വേണം, എങ്കിലേ ബിൽ നിലനിൽക്കൂ എന്ന് ശശി തരൂർ

സ്വദേശ വിദേശ വിനോദ സഞ്ചാരികള്‍ അടക്കം ആയിരകണക്കിന് ആളുകള്‍ വന്നെത്തുന്ന മൂന്നാര്‍ ടൗണില്‍ അത്യാവശ്യഘട്ടങ്ങളില്‍ പിങ്ക് പോലീസിന്റെ സേവനം ആവശ്യപ്പെടാന്‍ സാധിക്കും. 1515 എന്ന ടോള്‍ ഫ്രീ നമ്പറില്‍ എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിങ്ക് പട്രോളിന്റെ സേവനം ലഭ്യമാകും. ഇടുക്കി അഡീഷണല്‍ എസ്.പി കെ മുഹമ്മദ് ഷാഫി ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് ഇടുക്കിയില്‍ പിങ്ക് പട്രോളിംങ് ആരംഭിച്ചത്.

Pink police

ഒരു വനിത സബ് ഇന്‍സ്‌പെക്ടര്‍, രണ്ട് വനിതാ പോലീസ് എന്നിവര്‍ ഉള്‍പ്പെടുന്ന പട്രോള്‍ വാഹനത്തിന്റെ ഡ്രൈവറും വനിതാ പോലീസ് ആയിരിക്കും എന്നതാണ് പ്രത്യേകത. വുമണ്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍.എന്‍ സുശീലയുടെ നേതൃത്വത്തിലുളള മൂന്നു പേരാണ് പിങ്ക് പോലീസായി മൂന്നാര്‍ ടൗണില്‍ ഉണ്ടാകുക. ഏതു സമയത്തും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പിങ്ക് പോലീസില്‍ പരാതി നല്‍കാം. ജനകീയ അടിത്തറ ഉറപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പിങ്ക് പട്രോളിംഗ്

Idukki
English summary
Pink police service in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X