ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുംപിടിത്തവുമായി പിജെ ജോസഫ്; മകന്‍ അപ്പു ജോണ്‍ മല്‍സരിക്കില്ല, സ്റ്റാറ്റസ്‌കോ മാറ്റില്ല

Google Oneindia Malayalam News

തൊടുപുഴ: യുഡിഎഫില്‍ നിയമസഭാ സീറ്റ് വിഭജനം പൊല്ലാപ്പാകുമെന്ന് സൂചന. കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് മുസ്ലിം ലീഗും ആര്‍എസ്പിയും രംഗത്തുവന്നതിന് പിന്നാലെ പഴയ സീറ്റുകള്‍ വിട്ടുകൊടുക്കാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് വ്യക്തമാക്കി. സീറ്റുകളുടെ കാര്യത്തില്‍ സ്റ്റാറ്റസ്‌കോയില്‍ മാറ്റമില്ല. മറ്റു ഘടകകക്ഷികളുമായി സീറ്റുകള്‍ വച്ചുമാറില്ല. 15 സീറ്റിലാണ് കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മല്‍സരിച്ചത്. അത്രയും സീറ്റുകള്‍ ഇത്തവണയും കിട്ടണമെന്നും പിജെ ജോസഫ് പറഞ്ഞു.

p

പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം പിജെ ജോസഫിന്റെ തൊടുപുഴയിലെ വീട്ടില്‍ നടന്നു. മകന്‍ അപ്പു ജോണ്‍ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മല്‍സരിക്കില്ല. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട യുഡിഎഫ് യോഗത്തില്‍ ജോസഫിനൊപ്പം മോന്‍സ് ജോസഫും ജോയി എബ്രഹാമും പങ്കെടുക്കും.

സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...

കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. പരസ്യമായി അവര്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. മുസ്ലിം ലീഗിന്റെ ആവശ്യം ന്യായമാണ് എന്ന് വടകര എംപി കെ മുരളീധരന്‍ പറഞ്ഞിരുന്നു. 2016ല്‍ 24 സീറ്റില്‍ മല്‍സരിച്ച മുസ്ലിം ലീഗ് ഇത്തവണ 30 സീറ്റ് ചോദിക്കുമെന്നാണ് വിവരം. ഇന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് എത്തിയപ്പോള്‍ ഇക്കാര്യം ചര്‍ച്ചയായി എന്നും സൂചനയുണ്ട്.

ജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറിജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറി

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

അതേസമയം, സീറ്റുകള്‍ കൂടുതല്‍ വേണമെന്ന് ആര്‍എസ്പിയും ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് പോയ സാഹചര്യത്തില്‍ അവര്‍ക്ക് നല്‍കിയിരുന്ന സീറ്റുകള്‍ മൊത്തമായും കോണ്‍ഗ്രസ് ഏറ്റെടുക്കരുതെന്നും ഘടക കക്ഷികള്‍ക്കിടയില്‍ പങ്കുവെക്കണമെന്നുമാണ് എല്ലാ പാര്‍ട്ടികളുടെയും ആവശ്യം. അതിനിടെയാണ് കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്ന സീറ്റുകള്‍ എല്ലാം തങ്ങള്‍ക്ക് വേണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

Idukki
English summary
PJ Joseph demands 15 seats in UDF in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X