അന്തര്‍ദേശീയ സഹകരണദിനം : സഹകരണമേഖലയുടെ പങ്ക് പ്രശംസനീയമെന്ന് പി ജെ ജോസഫ്
തൊടുപുഴ: അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ജില്ലാതല വാരാഘോഷപരിപാടികള്‍ക്ക് തൊടുപുഴയില്‍ തുടക്കമായി. തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പി ജെ ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും സമാശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് പ്രശംസ അര്‍ഹിക്കുന്നതാണെന്ന് പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.
സഹകരണ മേഖലയുടെ പ്രാധാന്യവും പ്രസക്തിയും സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുക, സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകള്‍ അവതരിപ്പിക്കുക, അന്തര്‍ദേശീയ ഐക്യം, ലോകസമാധാനം, സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സാര്‍വ്വദേശീയ സഹകരണ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്് ഓര്‍മപ്പെടുത്തി നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി.

സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകള്‍ക്ക് വര്‍ഷംതോറും സഹകരണ വകുപ്പ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡുകള്‍ നേടിയ ബാങ്കുകളുടെ പ്രഖ്യാപനവും പരിപാടിയുടെ ഭാഗമായി നടന്നു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക്, പീരുമേട് താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്, കട്ടപ്പന ബ്ലോക്ക് വനിത സഹകരണ സംഘം എന്നിവയാണ് ഇക്കുറി അവാര്‍ഡിനര്‍ഹമായ സഹകരണ ബാങ്കുകള്‍.












Click it and Unblock the Notifications