Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ മത്സരിക്കും: ഉറപ്പിച്ച് പിജെ ജോസഫ്,പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ കോട്ടയത്ത്!!

തൊടുപുഴ: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും പി ജെ ജോസഫ് എം എല്‍ എ. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പി ജെ ജോസഫ് ഈ കാര്യം പറഞ്ഞത്. എല്ലാം ഭംഗിയായി സമാപിക്കുമെന്നും പാര്‍ട്ടി സീറ്റു തന്നാല്‍ കോട്ടയത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ മത്സരിക്കാനുള്ള താല്‍പര്യം മുമ്പ് പി ജെ ജോസഫ് പ്രകടിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇലക്ഷന്‍ പ്രഖ്യാപിക്കാനിരിക്കെ ജോസഫ് മത്സരിക്കുമെന്ന തീരുമാനത്തില്‍ അയവു വരുത്താത്തത് മാണി ഗ്രൂപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കേരളകോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു പറഞ്ഞതോടെയാണ് കേരളകോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൂടുതല്‍ കടുപ്പമായിരിക്കകയാണ് ഇപ്പോള്‍.

pj-joseph-02-14911

സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അത് യു ഡി എഫിനകത്തും കൂടുതല്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു. സീറ്റു തര്‍ക്കം നിലനില്‍ക്കുന്നത് മറ്റ് മണ്ഡലങ്ങളുടെ ജനവിധിയെകൂടി ബാധിക്കുമോ എന്ന ആശങ്കയിലാണ് യു ഡി എഫ്. അതേസമയം വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും തീരുമാനം ആകുമെന്നും പി ജെ ജോസഫ് പറഞ്ഞു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+