പൂക്കളെ പ്രണയിക്കുന്ന മോഷ്ടാക്കള്‍! സ്‌പൈസ് പാര്‍ക്കിലെ വിലകൂടിയ ചെടികള്‍ മോഷ്ടിച്ചു
രാജാക്കാട്: ഇടുക്കി ഹൈറേഞ്ചിലാണ് വിലകൂടിയ ചെടികള്‍ അപഹരിക്കുന്ന രണ്ട് മോഷ്ടാകള്‍ നാട്ടകാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ രാജാക്കാട് പനയ്ക്കത്തൊട്ടിയില്‍ സ്പൈസസ് പാര്‍ക്കിലെത്തിയ സംഘം ആയിരക്കണകകിന് രൂപ വിലമതിയ്ക്കുന്ന ചെടികളാണ് അപഹരിച്ചത്. മോഷ്ടിച്ചത് പൂച്ചെടികളായതുകൊണ്ട് നാട്ടുകാര്‍ക്കടിയിലെ പൊതുവെയുള്ള സംസാരം പ്രകൃതി സ്‌നേഹികളായ കള്ളന്‍മാര്‍ എന്നാണ്.
മോഷ്ടിച്ചത് ചെടികളാണെങ്കിലും പ്രഫഷണല്‍ മോഷ്ടാക്കളുടെ എല്ലാ മുന്‍കരുതലുകളും എടുത്താണ്് ഇവിടെ എത്തിയത്. സി സി റ്റിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മുഖം മറച്ചിട്ടുണ്ട്. പതിനയ്യായിരത്തിലധികം വിലവരുന്ന ചെടികളാണ് ഇവിടെ നിന്നും ഇവര്‍ മോഷണം പോയത്.

സ്ഥാപനമുടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. പ്രകൃതി സ്നേഹകളായ മോഷ്ടാക്കളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് . കൗതുകമേറെയുള്ള കേസിലെ പ്രതികള്‍ ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രദേശവാസികളും.


Click it and Unblock the Notifications