ഇടുക്കിയിൽ വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ തിരഞ്ഞ് പോലീസ്
ഇടുക്കി; പ പവർഗൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാഥിനി രേഷ്മ(17) ആണ് മരിച്ചത്. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി.

സ്കൂൾ സമയം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതിരുന്നതോടെ വീട്ടുകാർ പോലീസിന് പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെൺകുട്ടി ഉണ്ടെന്ന് കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നതായി പ്രദേശത്തെ ഓട്ടോതൊഴിലാളികൽ പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുവിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഇയാളുമായി കുട്ടിക്കുണ്ടായ സൗഹൃദം ചില പ്രശ്നങ്ങൾ കാരണമായിരുന്നുവെന്ന് ബന്ധുക്കൽ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications