Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വയോധിക കണ്ടത് കട്ടിലില്‍ ഒരാള്‍; പിന്നെ നടന്നത് ക്രൂരത

ഇടുക്കി: മയക്കുമരുന്ന് ലഹരിയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച പ്രതിയെ ഇടുക്കി പോലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കല്‍ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ 69 വയസുള്ള ത്രേസ്യാമ്മയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

മയക്കുമരുന്ന് ലഹരിയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു ഇയാള്‍ കയറുകായയിരുന്നു . മണിയാറന്‍ കുടി ലക്ഷം കവലയില്‍ ഒട്ടമല കുന്നേല്‍ ജോസഫിന്റെ മകന്‍ ജോബിന്‍ 21 ആണ് കസ്റ്റഡിയില്‍ ആയത്. ആക്രമണത്തെ കുറിച്ച് പോലീസ് പറയുന്നത്: പുറത്തു പോയ ത്രേസ്യാമ ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടില്‍ എത്തിയപ്പോള്‍ കതക് തുറന്ന് കിടക്കുന്നത് കാണപെട്ടു.

crime news

ഇവര്‍ അകത്തു കയറി മുറിയില്‍ നോക്കുമ്പോള്‍ മകന്റെ കട്ടിലില്‍ ഒരാള്‍ കിടക്കുന്നത് കണ്ടു. പുറത്തിറങ്ങി മുരിക്കാശേരിയിലുള്ള മകനെ വിളിച്ചറിയിച്ചു. മകന്‍ വിവരം ഇടുക്കി പോലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവരുടെ വീട്ടില്‍ എത്തി. എന്നാല്‍ മാരകമായി പരിക്കേറ്റ നിലയില്‍ ത്രേസ്യയെ കാണുകയായിരുന്നു.

പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ബലമായി കീഴടക്കുകയായിരുന്നു. പ്രതി ലഹരിയില്‍ ആയിരുന്നതുകൊണ്ടും വീട്ടമ്മ അബോധവസ്ഥയില്‍ ആയതിനാലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. 354,452 വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+