Get Updates
Get notified of breaking news, exclusive insights, and must-see stories!

പബ്ജിക്ക് അടിമ! യുവാവിനെ കണ്ടപ്പോൾ മൂന്ന് മക്കളെ ഉപേക്ഷിച്ച് അമ്മ ഒളിച്ചോടി; ഒടുവിൽ !

മലപ്പുറം : പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്നാട് സ്വദേശിക്കൊപ്പം കഴിഞ്ഞ വർഷം ഒളിച്ചോടിയ യുവതിയെ പോലീസ് കണ്ടെത്തി. ബന്ധുക്കൾ നൽകിയ പരാതിയിൽ ആയിരുന്നു പോലീസിന്റെ അന്വേഷണം. മൂന്നു മക്കളുടെ അമ്മയും മലപ്പുറം സ്വദേശിനിയുമായ 28 - കാരിയുമാണ് പബ്ജി കളിച്ചു അടിമയായത്.

പിന്നാലെ , തമിഴ്നാട് സ്വദേശിയായ യുവാവിനെ പരിചയപ്പെടുകയും ഒളിച്ചോടുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ പത്ത് മാസത്തെ പോലീസിന്റെ അന്വേഷണത്തിന് ശേഷമാണ് യുവതിയെ പിടികൂടാൻ കഴിഞ്ഞത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തു.

l

തമിഴ്നാട് സ്വദേശിയായ യുവാവിന് ഒപ്പം പബ്ജി കളിച്ച് ഇക്കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് യുവതിയെ കാണാതായത് . പിന്നാലെ മലപ്പുറം താനൂർ പോലീസിൽ യുവതിയുടെ ബന്ധുക്കൾ പരാതിയും നൽകി. അന്ന് മുതൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു എങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് അന്ന് വ്യക്തമാക്കിയത് .

പിന്നാലെ , യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു പരിശോധനകൾ നടന്നിരുന്നു. എന്നാൽ, ഫോൺ സ്വിച്ച് ഓഫ് ആക്കിയശേഷം പോലീസിന്റെ അന്വേഷണം എവിടെയും എത്തിയില്ല. തുടർന്ന് യുവതിയുടെ സുഹൃത്തായ തമിഴ്നാട് സ്വദേശിയിലേക്ക് മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു . ഈ അന്വേഷണത്തിൽ രണ്ട് പേരും ആണ്ടിപ്പെട്ടി എന്ന സ്ഥലത്ത് ഉണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.

മൂന്ന് കുട്ടികളുടെ അമ്മയായ 28 കാരിക്ക് പിഞ്ചു കുഞ്ഞുങ്ങളുടെ സുരക്ഷ ചുമതല നിർവഹിക്കാത്തതിന്റെ പേരിലും കുട്ടികളെ ഉപേക്ഷിച്ച് പോയതിന്റെ പേരിലുമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം, കേസ് രജിസ്റ്റർ ചെയ്തത് . താനൂരിൽ എത്തിച്ച യുവതിയെമജിസ്‌ട്രെറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം , സംഭവത്തെ കുറിച്ച് പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ ;-

' യുവതി പബ്‌ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു . ഈ പബ്‌ജി വഴിയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി അടുത്ത് പരിചയത്തിൽ ആകുന്നത്. നേരത്തെയും ഒരുതവണ യുവതി ഒളിച്ചോടിപ്പോയിരുന്നു . ഇന്നും യുവതിയെ പൊലീസ് തിരിച്ചിരുന്നതാണ് . പത്തു മാസം മുമ്പാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ കടന്നത്'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+