പടുതാക്കുളത്തില്‍ നിന്നും യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
നെടുംകണ്ടം: മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നെടുംകണ്ടം കവുന്തി സ്വദേശിനിയായ യുവതിയെ വീടിനടുത്തുള്ള പടുതാകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവുന്തി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രിയോടെ പോസ്റ്റ്മാട്ടം നടത്തിയശേഷം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ഉണ്ണിമായയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കുളം വറ്റിച്ച് പരിശോധന നടത്തി.

പോസ്റ്റുമോര്‍ട്ടത്തില്‍ ഉണ്ണിമായയുടെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍നാനണ് ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയത്. നെടുങ്കണ്ടം സി.ഐ. റെജി എം.കുന്നിപ്പറമ്പില്‍, എസ്.ഐ. എന്‍.സുമതി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പമ്പ് ഉപയോഗിച്ച് വെള്ളംവറ്റിച്ചാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications