ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനധികൃത ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇനി കുടുങ്ങും: പുതിയ ട്രാഫിക് പരിഷ്‌കരണവുമായി പോലീസ്

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കുറിഞ്ഞി സീസണില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് സുരിക്ഷിതമായി ഉദ്യോനം കണ്ടു തിരികെ മടങ്ങുന്നതിനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായി മൂന്നാരിലെ അനധികൃത ഓട്ടോ സര്‍വ്വീസുകളള്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് മൂന്നാര്‍ പോലീസ്. പുതിയ ഗതാഗത പരിഷ്‌കരണത്തിന്റെകൂടി ഭാഗമായി കാക്കിയും മോട്ടോര്‍ വകുപ്പുന്റെ ഐ ഡി കാര്‍ഡുകളും ഉള്ളവര്‍ക്ക് മാത്രമേ ഇനി മൂന്നാറില്‍ ഓട്ടോ റിക്ഷ ഓടിയ്ക്കാന്‍ കഴിയൂ.

കൃത്യമായ പേപ്പറുകളും ലൈസന്‍സും ഇല്ലാത്തവരാണ് പലയിടങ്ങളിലും അനധികൃത സര്‍വ്വീസുകള്‍ നടത്തുന്നത്.ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുന്ന പലരും അനാവശ്യമായി കൂടുതല്‍ തുക സഞ്ചാരികളില്‍ നിന്ന്് വാങ്ങുന്ന സാഹചര്യവും നിലനിന്നിരുന്നു. ഇതിനുള്ള പരിഹാരമെന്നവണ്ണമാണ് പോലീസിന്റെ പുതിയ നടപടി. അനധികൃതമായി നടത്തുന്ന സര്‍വ്വീസ് പൂര്‍ണ്ണമായി ഇല്ലാതാക്കുവാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നാറില്‍ വിവിധ സ്റ്റാന്റുകളില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകള്‍ നിരീക്ഷിക്കുകയും പരിശോധന നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സും, ബാഡ്ജും, ബുക്കും പേപ്പറുകളും കൃത്യമായിട്ടുള്ള ഓട്ടോ തൊഴിലാളികള്‍ക്ക് മാത്രംസര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കാനുമുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.

autoinlegal

അംഗീകൃത ഐ ഡി കാര്‍ഡും കാക്കിയുമില്ലാതെ തൊഴിലാളികള്‍ക്ക് ഇനി ഓട്ടോ സര്‍വ്വീസ് നടത്തുവാന്‍ കഴില്ല. സഞ്ചാരികളില്‍ നിന്നും വന്‍ തുക ഈടാക്കി അനധികൃതമായി നടത്തുന്ന ഓട്ടോ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും തടയാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ട്രാഫിക് പോലീസ്. ട്രാഫീക് പോലീസിന്റെ നടപടിയെ ഓട്ടോ തൊഴിലാളികളും സ്വഗതം ചെയ്തു. മൂന്നാറില്‍ അനധികൃതമായി ലൈസന്‍സ് പോലുമില്ലാതെ സര്‍വ്വീസ് നടത്തുന്ന നിരവധി ഓട്ടോ റിക്ഷകളുണ്ടെന്നും പൊലീസ് എടുത്തിരിക്കുന്ന നടപടി ഇത്തരം സര്‍വ്വീസുകളെ പൂര്‍ണ്ണമായി ഇല്ലാതാക്കുവാന്‍ കഴിയുമെന്നും ഓട്ടോ തൊഴിലാളികളും പറഞ്ഞു.

മുമ്പ് ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി വഴിയോര പെട്ടികടകള്‍ ഒഴുപ്പിക്കുന്ന നടപടികളുമായി മൂന്നാര്‍ പൊലീസ് രംഗത്തെത്തിയിരിന്നു. അനധികൃതമായി റോഡ് കയ്യേറി പ്രവര്‍ത്തിച്ചിരുന്ന പെട്ടികള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്രാഫിക് പരിഷ്‌കരണവും പോലീസ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

Idukki
English summary
police takes action against illegal auto staff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X