തിരഞ്ഞെടുപ്പ് പ്രചാരണം; ബൈക്ക് റാലികള്‍ വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പ് നിര്‍ത്തണം
ഇടുക്കി: ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇരുചക്രവാഹനറാലി വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പ് നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ വരണാധികാരിയായ കളക്ടര്‍ ഉത്തരവിട്ടു. ചിലയിടങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ ഇരുചക്രവാഹനറാലിയില്‍ കടന്നു കൂടി പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. കമ്മിഷന്റെ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.

അതേസമയം, വോട്ടിംഗ് രീതി പൊതുജന സൗഹൃദമാക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്ന സ്വീപ് പരിപാടിയുടെ ഭാഗമായി പട്ടം പറത്തല്‍ ആഘോഷം സംഘടിപ്പിക്കും. പ്രഥമ മൂന്നാര്‍ കൈറ്റ് ഫെസ്റ്റിവല്‍ ആണ് നടക്കാന്‍ പോകുന്നത്. സ്വീപ് മുദ്ര ആലേഖനം ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള നൂറോളം പട്ടങ്ങള്‍ നവ വോട്ടര്‍മാര്‍ വാനിലുയര്‍ത്തും.
ഇടുക്കിയിലെ ടൂറിസം പ്രൊമോഷന്‍ പദ്ധതിയായ വിബ്ജിയോറുമായി കൈ കോര്‍ത്താണ് ജില്ലാ ഭരണകൂടം പ്രഥമ മൂന്നാര്‍ കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയുടെ മുദ്രാവാക്യമായ 'ഓരോ വോട്ടും വിലപ്പെട്ടതാണ് - സമ്മതിദാനാവകാശം വിനിയോഗിക്കുക' എന്ന ആശയത്തിലൂന്നിയാണ് പരിപാടി വിഭാവനം ചെയ്തത്.
ലോക പട്ടം പറത്തല്‍ മത്സരത്തില്‍ 2013 ല്‍ പരമ്പരാഗത വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ കഥകളി പട്ടമാണ് മുഖ്യ ആകര്‍ഷണം. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള നിറപ്പകിട്ടാര്‍ന്ന ഇന്‍ഫ്‌ളാറ്റ്‌റബിള്‍ ടെക്നോളജി'യിലെ 15 ഭീമന്‍ പട്ടങ്ങളാണ് വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തില്‍ വാനില്‍ ഉയര്‍ത്തുന്നത്.












Click it and Unblock the Notifications