ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിക്കലാശത്തിനു മുന്നേ സ്വീപ്പിന് സമാപനം ഇടുക്കിയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നേക്കും...!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കേരളം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് അവബോധ പരിപാടിയായ സ്വീപ്പിനും സമാപനം. ഇടുക്കിയില്‍ സ്വീപ്പ് ടീം നടത്തിയ പ്രവര്‍ത്തനം പോളിംഗ്ശതമാനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാഭരകൂടവും. പോളിംഗ് ശതനമാനം ഉയരുമ്പോള്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് അത് ഒരുപോലെ പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന സ്വീപ്പിന്റെ സമാപനസമ്മേളനം പ്രസിദ്ധ സിനിമാതാരം അബു സലിം ഉദ്ഘാടനം ചെയ്തു.

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും സ്‌കിറ്റോടും കൂടി ആരംഭിച്ച പരിപാടി ആസ്വദിക്കുവാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ജനക്കൂട്ടമാണ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിയത്. തുടര്‍ന്ന് തൊടുപുഴ മദര്‍ ആന്‍ഡ് ചൈല്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.

sweepidukki-1

കുട്ടികള്‍ക്ക് തൊടുപുഴയിലെ വിവിധ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സ്‌നേഹോപഹാരം നല്‍കി. കൂടാതെ ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കട്ടപ്പന ഓശാനം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ 'വോട്ട് എന്റെ അവകാശം' എന്ന സ്‌കിറ്റും ഫ്‌ലാഷ് മോബും മെഗാഷോയോടനുബന്ധിച്ച് നടന്നു.ചാനല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ തൊടുപുഴയുടെ ഗായികയായ ആവണി ഹരീഷിന്റെയും തൊടുപുഴ മദര്‍ ആന്‍ഡ് ചൈല്‍ഡിലെ തുമ്പിയുടെയും ഗാനങ്ങള്‍ക്കും കട്ടപ്പന ഓശാന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ചുവടുകളോടും കൂടിയാണ് സ്വീപ്പിന് സമാപനമായത്.

Idukki
English summary
Polling percentage may increase in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X