ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ്: മത്സരത്തിന് പൊമ്പിളൈ ഒരുമൈയും, തോട്ടം മേഖലയില്‍ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകം!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലേത് ഭൂമിയുടെയും കൂലിയുടെയും പ്രശ്‌നമാണെന്നും എം.പിയായി തെരഞ്ഞെടുത്താല്‍ ഈ രണ്ട് വിഷയങ്ങള്‍ക്കാകും മുന്‍ഗണനയെന്നും ഗോമതി പറഞ്ഞു. ഇടുക്കിയിലെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സംസാരിക്കുമെന്നും ഇതിനകം 12ഓളം കര്‍ഷകര്‍ ഇടുക്കിയില്‍ ആത്മഹ്ത്യ ചെയ്തിട്ടുണ്ടെന്നും നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുശേഷം ഗോമതി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ ഉറക്കം കെടുത്തിയ 'ഭീകരന്‍'! ഓട്ടവും ചാട്ടവും.. പിന്നാലെ ഓടി പോലീസ്! നാടകീയതപ്രിയങ്ക ഗാന്ധിയുടെ ഉറക്കം കെടുത്തിയ 'ഭീകരന്‍'! ഓട്ടവും ചാട്ടവും.. പിന്നാലെ ഓടി പോലീസ്! നാടകീയത

ഗോമതി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനത്തിലാണ് ഗോമതി ജില്ലാകളക്ടര്‍ എച്ച് ദിനേശനു മുമ്പാകെ പത്രിക നല്‍കിയത്. തോട്ടം മേഖലയില്‍ ഗോമതി മത്സരിക്കുമ്പോള്‍ അത് പ്രധാന മുന്നണികള്‍ക്കും വെല്ലുവിളിയാണ്. തോട്ടം തൊഴിലാളി സമരത്തിനടക്കം നേതൃത്വം നല്‍കിയിട്ടുള്ള തനിക്ക് വിജയ സാധ്യത ഉണ്ടെന്നും തോട്ടം മേഖലയില്‍ നിന്നടക്കമുള്ളവര്‍ തനിക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും ഗോമതി പറഞ്ഞു.

munnar-15

ഇടതു വലത് മുന്നണികള്‍ക്ക് ഒരുപോലെ സ്വാധീനമുള്ള മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും ഗോമതി മത്സരിക്കുമ്പോള്‍ അത് ജോയ്‌സ് ജോര്‍ജിനും ഡീന്‍കുര്യാക്കോസിനും ഒരുപോലെ തലവേദനയാകുമെന്നത് ഉറപ്പാണ്. ഇടുക്കിയില്‍ ആകെ 9 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന് നടക്കും.

ലോക്സഭ തിരഞ്ഞെടുപ്പില്‍ തോട്ടം മേഖല ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്? ഇടുക്കി മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Idukki
English summary
pombila orumai contests in lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X