ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതു തോടല്ല റോഡാണ്.... ശാപമോക്ഷമില്ലാതെ പൊന്മുടി- രാജാക്കാട് ഡാം ടോപ്പ് റോഡ്...!!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അറ്റക്കുറ്റപണികളില്ലാതെ പൊന്മുടി ഡാംടോപ്പ് രാജാക്കാട് റോഡ്. കൊന്നത്തടി രാജാക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡ് ശാപമോക്ഷമില്ലാതെ കിടന്നിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലം എത്തിയതോടെ ഡാം ടോപ്പ് വഴിയി യാത്ര ചെയ്യണമെങ്കില്‍ നീന്തല്‍ കൂടി പരിശീലിക്കേണ്ട അവസ്ഥയാണ്.

സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!

ടാറിംഗ് പൂര്‍ണ്ണമായി തകര്‍ന്ന റോഡിപ്പോള്‍ പൂര്‍ണ്ണമായി വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. നിരവധി വിനോദ സഞ്ചാരികളടക്കം എത്തുന്ന വഴിയാണിത്. നിലവിലെ സാഹചര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നത് ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷയും അടക്കമുള്ള ചെറുവാഹനങ്ങളുമാണ്. മഴപെയ്ത് വെള്ളക്കെട്ടായി മാറിയതോടെ ഇരുചക്രവാഹനങ്ങളുമായി ഇതുവഴി കടന്നുപോകാന്‍ കഴിയില്ലെന്നും ബൈക്കുകള്‍ അപകടത്തില്‍പെടുന്നത് ദിനംപ്രതിയുള്ള സംഭവമാണെന്നും യാത്രക്കാര്‍ പറയുന്നു.

road

അണക്കെട്ടില്‍ നിന്നും രാജാക്കാട്- തൂക്കുപാലം റോഡുമായി ബന്ധിപ്പിക്കുന്ന അഞ്ഞൂറ് മീറ്ററോളം വരുന്ന റോഡാണ് പൂര്‍ണ്ണമായി തകര്‍ന്ന് കിടക്കുന്നത്. കെ എസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. റോഡിന്റെ നിര്‍മ്മാണം നടത്തുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രി എം എം മണിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.

Idukki
English summary
Ponmudi- Rajakkad dam top road in bad condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X