ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ചാരികള്‍ക്ക് സ്വാഗതം... പൊന്മുടി തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി ...!!!

  • By Desk
Google Oneindia Malayalam News

പൊന്‍മുടി: ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പൊന്‍മുടിയിലെ തൂക്കുപാലത്തിന്റെ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയായി. പൊന്‍മുടിയില്‍ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആഘര്‍ഷിക്കുന്നത് പൊന്‍മുടി അണക്കെട്ടും മലയിടക്കുകളും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തൂക്കുപാലവുമാണ്. എന്നാല്‍ കാലപ്പഴക്കത്താല്‍ പാലത്തിന്റെ നട്ടുകളും ബോള്‍ട്ടുകളും തുരുമ്പെടുത്ത് നശിക്കുകയും പാലം അപകടാവസ്ഥയിലാകുകയും ചെയ്തതോടെ നാട്ടുകാരാണ് പാലത്തിന്റെ അറ്റക്കുറ്റ പണി നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. നിലവില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് പെയിന്റിംഗ് അടക്കം കഴിഞ്ഞിരിക്കുന്ന പാലം അടുത്ത ദിവസ്സം തന്നെ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കും.

<strong> ഹരിയാനയില്‍ പ്രിയമേറി കോണ്‍ഗ്രസ്; എസ്ബിപി കോണ്‍ഗ്രസില്‍ ലയിച്ചു!! രാഷ്ട്രീയ തരംഗം മാറുന്നു</strong> ഹരിയാനയില്‍ പ്രിയമേറി കോണ്‍ഗ്രസ്; എസ്ബിപി കോണ്‍ഗ്രസില്‍ ലയിച്ചു!! രാഷ്ട്രീയ തരംഗം മാറുന്നു

ponmudibrodge-1

അതേസമയം തൂക്കുപാലത്തിന് സമാന്തരമായി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് വേണ്ടി സമീപത്ത് സമാന്തരമായി മറ്റൊരു പാലം നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. മുമ്പ് സമാന്തരപാലം നിര്‍മ്മിക്കുന്നതിനായി സാധ്യതാ പഠനം നടത്തിയെങ്കിലും ഇതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തി സമാന്തര പാലം നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി സര്‍ക്കാരിന് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍ ഇപ്പോള്‍...

Idukki
English summary
Ponmudi Suspension bridge opens for tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X