ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്റെ ഒരു ഭാഗം തകര്‍ന്നു; കോടികളുടെ നഷ്ടം, വിമാനം ഇറങ്ങാന്‍ വൈകും
ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗം ഒലിച്ചുപോയിട്ടുണ്ട്. എന്‍ സി സിയുടെ എയര്‍ വിംഗ് കേഡറ്റുകള്‍ക്ക് പരിശീലനത്തിനായാണ് എയര്‍ ,സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു ഇടുക്കിയില്‍ പെയ്തത്. സ്ത്രം എയര്‍ സ്ടിപ്പിന് സമീപത്തും കനത്ത മഴയായിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമായത്. റണ്‍വേയുടെ വലത് ഭാഗത്തെ മണ്‍തിട്ടയോടൊപ്പം ഷോള്‍ഡറിന്റെ ഒരു ഭാഗവും തകര്‍ന്നു. നൂറ് മീറ്ററിലധികം നീളത്തല്‍ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്.

ഇടിഞ്ഞുപോയ ബാക്കി ഭാഗത്ത് വിള്ളലുകളും വീണിട്ടുണ്ട്. കുന്നിടിച്ച് നിരത്തി നിര്‍മ്മിച്ച റണ്‍വേയ്ക്ക് വേണ്ട സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണമായത്. ഇതിന് മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടയുന്നതിന് ആവശ്യമായ നടപടികള്‍ പൊതുമാരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. കൂടാതെ റണ്‍വേയില്‍ എത്തുന്ന വെള്ളം പുരത്തേക്ക് ഒഴുകാനുള്ള സംവിധാനവും ഒരുക്കിയില്ല. ഇവിടെ വന്‍ തോതില്‍ വെള്ളം കെട്ടിക്കിടക്കുന്നത് മണ്ണിടിച്ചിലിന് കാരണമായി.
മൗഗ്ലി...വൈബിംഗ് ഇന്‍ മൂന്നാര്‍..; അമേയ..പൊളി ലുക്കില്‍, ഞെട്ടി ആരാധകര്‍
മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാന്‍ ഇവിടെ കയര്‍ ഭൂ വസ്ത്രം വിരിച്ച് പുല്ലു പിടിക്കാന്‍ 42 ലക്ഷ രൂപയ്ക്ക് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം കാരണവും വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതും കാരണം പണികള്‍ നടന്നില്ല. 12 കോടി രൂപ മുടക്കിയാണ് ഈ റണ്‍വേ നിര്‍മ്മിച്ചത്. ഇപ്പോള്‍ ഒരു ഭാഗം തകര്‍ന്നതോടെ അടുത്തെങ്കും ഇവിടെ വിമാനം ഇറക്കാന്‍ സാധിക്കില്ല. ഇടിഞ്ഞുപോയ ഭാഗത്ത് സംരക്ഷണ ഭിത്തി സ്ഥാപിക്കണമെങ്കില്‍ ഇനിയും കോടികള്‍ ചെലവഴിക്കണം.
അതേസമയം, കേരളത്തില്‍ ശക്തമായ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കാറ്റോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കാറ്റ് മൂലമുള്ള അപകടങ്ങളെ കരുതിയിരിക്കണം.












Click it and Unblock the Notifications