ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ആഗസ്റ്റ് 31 വരെ മണ്ണു നീക്കം ചെയ്യല്‍ നിരോധിച്ചു; കാലവർഷം നേരിടാൻ നടപടി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിയില്‍ മണ്ണു നീക്കം ചെയ്യുന്നതിന് താല്‍ക്കാലിക നിരോധനം. കാലവര്‍ഷമായതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യത കൂടുതലുള്ളതിനാല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹിറ്റാച്ചി, ജെസിബി മുതലായ യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നത് നിരോധിച്ചതായി ജില്ലാകലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

സൗമ്യയുടെ കൊലപാതകം; അജാസിന് സസ്പെൻഷൻ, ആരോഗ്യനില അതീവ ഗുരുതരം, വൃക്കകളുടെ പ്രവർത്തനം നിലച്ചുസൗമ്യയുടെ കൊലപാതകം; അജാസിന് സസ്പെൻഷൻ, ആരോഗ്യനില അതീവ ഗുരുതരം, വൃക്കകളുടെ പ്രവർത്തനം നിലച്ചു

അതേസമയം സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേന നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മണ്ണ് നീക്കം ചെയ്യല്‍ എന്നിവയ്ക്ക് നിരോധനം ബാധകമായിരിക്കില്ല.

soil

നിലവില്‍ വിവിധ ഇടങ്ങളില്‍ റോഡുകളുടെ അറ്റക്കുറ്റ പണികളും കലുങ്കു നിര്‍മ്മാണവും നടന്നു വരികയാണ്. കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ വന്‍തോതിലാണ് മണ്ണിടിച്ചിലുണ്ടായത്.

മണ്‍തിട്ടകള്‍ ഇടിച്ചുള്ള നിര്‍മ്മാണം, മലയോരങ്ങളില്‍ മണ്ണെടുത്തു പണിയുന്ന വലിയ കുഴികള്‍, ജലസംഭരണികള്‍ തുടങ്ങിവയുടെ നിര്‍മ്മാണവും മഴക്കാലങ്ങളില്‍ വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ ഇടവരുത്താറുണ്ട്. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവയുണ്ടാകുനുള്ള സാധ്യതകള്‍ക്കൊപ്പം പ്രകൃതി ദുരിതങ്ങളുടെ വ്യാപ്തി കൂടാതിരിക്കാനുള്ള മുന്‍ക്കരുതലുകൂടിയാണ് ഇപ്പോഴുത്തെ നിരോധനം.

Idukki
English summary
Precautionary measures to avoid land slide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X