ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാതിരഞ്ഞെടുപ്പ്: ഇടുക്കിയില്‍ മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍... 60 പ്രശനബാധിത ബൂത്തുകള്‍...!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ലോക്സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. വോട്ടിംഗ് യന്ത്രത്തില്‍ സജ്ജീകരിക്കുന്നതിനും തപാല്‍വോട്ടിനുമുള്‍പ്പെടെയുള്ള ബാലറ്റ് പേപ്പറുകള്‍ അതത് എ ആര്‍ ഒ മാര്‍ക്ക് കലക്ട്രേറ്റില്‍ നിന്നുംവിതരണം ചെയ്തു. ഇടുക്കി ലോക്സഭാമണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലേയ്ക്കും നല്കുന്ന വോട്ടിംഗ് യന്ത്രത്തിന്റെയും വിവിപാറ്റ്സംവിധാനത്തിന്റെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് 16, 17, 18 തീയതികളില്‍ നടക്കും. ഇതിനായി ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യാ ലിമിറ്റഡ് കമ്പനിയിലെ 32 എഞ്ചിനീയര്‍മാര്‍ ജില്ലയിലെത്തും. ഇടുക്കിജില്ലയിലാകെ 4764 ഉദ്യോഗസ്ഥരെയാണ് പോളിംഗ്ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

ആദ്യം ഘട്ടം പൂർത്തിയായി; രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 18ന്, പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾആദ്യം ഘട്ടം പൂർത്തിയായി; രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 18ന്, പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ

22 ന് രാവിലെ എട്ട്മണി മുതല്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ വഴി പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. 23 ന് വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം പോളിംഗ് സാമഗ്രികള്‍ ഇതേകേന്ദ്രങ്ങളില്‍തന്നെ തിരികെഏറ്റുവാങ്ങി അന്നുതന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ് എം ആര്‍ എസില്‍ എത്തിച്ച് ജനറല്‍ ഒബ്സര്‍വ്വറുടെ സാന്നിധ്യത്തില്‍ സ്ട്രോങ്ങ്റൂമില്‍വച്ച് സീല്‍ചെയ്യുകയുംചെയ്യും.

loksabhaelectionidukki

ഇടുക്കിലോക്സഭാമണ്ഡലത്തില്‍ 1305 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ 60 പ്രശ്ന സാധ്യതാ ബൂത്തുകളുംഅഞ്ച് നിര്‍ണ്ണായക ബൂത്തുകളുംആറ് മാതൃകാ പോളിംഗ് ബൂത്തുകളുമാണുള്ളത്. ഈ 71 പോളിംഗ് ബൂത്തുകളിലെയുംവോട്ടെടുപ്പ് വെബ്കാസ്റ്റുംചെയ്യും.

Idukki
English summary
Preparations ready for Lok Sabha Elections, 60 marked as problematic booths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X