ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകസഭാ തിരഞ്ഞെടുപ്പ്: ഇടുക്കിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു... തിരഞ്ഞെടുപ്പ് പരിശീലനം ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ലോകസഭ തിരഞ്ഞെടുപ്പിനു കളംമുറുകുന്നു. സ്ഥാനര്‍ത്ഥി നിര്‍ണയമടക്കം നടത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ സജ്ജീവമാകുമ്പോള്‍ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളിലാണ് ജില്ലാഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും അവരുടെ കീഴിലുള്ള ജീവനക്കാര്‍ക്കുമുള്ള തിരഞ്ഞെടുപ്പ് പരിശീലനം ആറുമുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും.

<strong>വോട്ടര്‍ ഐഡി കാര്‍ഡിനായി കേരളത്തില്‍ എങ്ങനെ അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം</strong>വോട്ടര്‍ ഐഡി കാര്‍ഡിനായി കേരളത്തില്‍ എങ്ങനെ അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള മാസ്റ്റര്‍ ട്രെയിനേഴ്സിനുമുള്ള പരിശീലനവും ഇതോടൊപ്പം നടക്കും. നേരത്തെ വോട്ടിംഗ്, വിവിപാറ്റ് മെഷീനുകളുടെ പരിചയപ്പെടുത്തല്‍ പരിപാടി ജില്ലയിലെ എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്കായി ഇവയുടെ പരിചയപ്പെടുത്തല്‍ പരിപാടിയും എല്ലാ പോളിംഗ് ലൊക്കേഷനിലും സംഘടിപ്പിച്ചുവെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടികലക്ടര്‍ ജോസ് ജോര്‍ജ്ജ് പറഞ്ഞു.

Election

റിട്ടേണിംഗ് ഓഫീസറായ ജില്ലാകലക്ടര്‍ക്ക് ഒപ്പം നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കാനുള്ള ചുമതല ഇടുക്കി ആര്‍.ഡി.ഒ എം.പി വിനോദിനുംകൂടി നല്‍കിക്കൊണ്ടും ഉത്തരവായി. അതേ സമയം ഇടുക്കിയില്‍ ഇക്കുറി ശക്തമായ മത്സരത്തിനാകും സാധ്യത. ജോയ്‌സ് ജോര്‍ജ് എല്‍ ഡി എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കും. യു ഡി എഫിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മത്സരത്തിനിറങ്ങുന്നതാരാണെന്നും വരും ദിവസങ്ങളില്‍ അറിയാം.

Idukki
English summary
Preparations started for the Lok Sabha election in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X