ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരുമുളകിന് വിലയിടിവ് ഉത്പാദനത്തിലും കുറവ് ആശങ്കയില്‍ കര്‍ഷകര്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഹൈറേഞ്ച് മേഖലയിലെ പ്രധാന നാണ്യവിളയായ കുരുമുളകിന് വിലയിടിയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കുരുമുളകിന് ഭേതപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു എങ്കിലും കഴിഞ്ഞ സീസണ്‍ മുതല്‍ വില താഴേക്ക് പോരുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കുകയാണ്. ഭേതപ്പെട്ട വില ലഭിക്കാത്തതും ഇക്കുറി മഴ നേരത്തെ തുടങ്ങിയതിനാല്‍ വിളവെടുപ്പിനെ സാരമായ ബാധിക്കുമെന്നതിനാലും കര്‍ഷകര്‍ ആശങ്കയിലാണ്.

കഴിഞ്ഞ സീസണില്‍ വിളവെടുപ്പ് പൂര്‍ത്തിയായ സമയം മുതല്‍ മഴ പെയ്യുന്നതിനാല്‍ തോട്ടങ്ങളിലെ കുരുമുളക് ചെടികളെല്ലം തളിര്‍ത്തു നില്‍ക്കുകയാണെന്നും ഇക്കുറി തിരിയിട്ട കുരമുളക് ചെടികള്‍ വളരെ കുറവാണെന്നും കര്‍ഷകര്‍ പറയുന്നു.

pepper

അഞ്ഞൂറു രൂപക്കു മുകളില്‍ വിലയുണ്ടായിരുന്ന കുരുമുളകിന് നിലവില്‍ മുന്നൂറ്റി അന്‍മ്പതില്‍ താഴേമാത്രമാണ് വില ലഭിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള പണിക്കൂലി കഴിഞ്ഞാല്‍ ഉടമക്ക് കുരുമുളക് കൃഷിയില്‍ നിന്ന് ഭേതപ്പെട്ട വരുമാനം ലഭിക്കുന്നില്ലെന്നാണ് പലരും പറയുന്നത്. മുന്‍ സീസണുകളില്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധന കൂടുതല്‍ കര്‍ഷകരെ കുരുമുളക് കൃഷിയിലേക്ക് തിരകെ എത്തിച്ചിരുന്നു എന്നാല്‍ നിലവിലെ പ്രതിസന്ധി എതു രീതിയില്‍ അതിജീവിക്കുമെന്ന ചിന്തയിലാണ് പല കര്‍ഷകരും.

Idukki
English summary
Price of pepper came down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X