Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദികനുമൊത്തുള്ള വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങൾ; ചിത്രം മോർഫ് ചെയ്തതെന്ന് പരാതിയുമായി ഭർത്താവ്

ഇടുക്കി; വീട്ടമ്മയുമൊത്തുള്ള വൈദികന്റെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പിന്നാലെ പോലീസിൽ പരാതിയുമായി ഭർത്താവ്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് കാണിച്ചാണ് ഭർത്താവ് പരാതി നൽകിയത്. വെള്ളയാംകുടി പള്ളി വികാരിയും സിറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലുമായ ഫാദർ ജെയിംസ് മംഗലശ്ശേരിയുടേയും വീട്ടമ്മയുടേയും വീഡിയോകളാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത്.

പള്ളിയുമായ ബന്ധമുള്ള ചില ആളുകളാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിൽ ഭർത്താവ് ആരോപിച്ചത്. ഫെബ്രുവരി 17 ന് പള്ളിയുമായി അടുത്ത ബന്ധമുള്ളയാൾ യുവതിയോട് അശ്ലീല ചിത്രങ്ങൾ തന്റെ കൈയ്യിൽ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പ്രചരിപ്പിക്കുമെന്ന് പറഞ്ഞിരുന്നതായും ഇവർ ആരോപിച്ചു. ഇവർ തന്നെയാണ് കുടുംബം തകർക്കാൻ ലക്ഷ്യം വെച്ച് ഇപ്പോൾ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഭർത്താവ് പരാതിയിൽ പറഞ്ഞു.

12-1436699385-03-

സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീട്ടമ്മയുടേയും പള്ളി വികാരിയുടേയും ചിത്രങ്ങൾ പ്രചരിച്ചത്. പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമായി വികാരിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ഇടവകാംഗങ്ങൾ ആരോപിച്ചിരുന്നു. പലപ്പോഴായി വീട്ടമ്മ പള്ളിയിൽ രഹസ്യമായി എത്താറുണ്ടെന്നും ചിലർ പറഞ്ഞിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വികാരി തന്റെ കേടുവന്ന മൊബൈൽ നന്നാക്കാൻ മൊബൈൽ കടയിൽ നൽകിയത്. ഇതോടെയാണ് ദൃശ്യങ്ങൾ പുറത്തായത്.

അതേസമയം സംഭവത്തിൽ ഇടവകാംഗങ്ങൾ സഭാ നേതൃത്വത്തിന് പരാതി നൽകി. സഭാ വിരുദ്ധമായ നടപടികൾ വൈദികൻറെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പ്രാഥമികമായ അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ രള്ളി വികാരി സ്ഥാനത്ത് നിന്നും കൂദാശ നൽകുന്നതിൽ നിന്നും മാറ്റി നിർത്തിയതായി സഭ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+