ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല; വിദ്യാര്‍ത്ഥികള്‍ക്ക് 26 ടെലിവിഷനുകള്‍ ലഭ്യമാക്കി അദ്ധ്യാപിക
തൊടുപുഴ: മുരിക്കാട്ടുകുടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലേയ്ക്ക് 26 ടെലിവിഷനുകള്‍ ലഭ്യമാക്കി വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാക്കിയിരിക്കുകയാണ് പ്രൈമറി വിഭാഗം അദ്ധ്യാപികയായ ലിന്‍സി ജോര്‍ജ്. നവമാധ്യമങ്ങളില്‍ കൂടി സഹായമഭ്യര്‍ത്ഥിച്ച് സുമനസുകളുടെയും കുട്ടിക്കാനം മരിയന്‍കോളേജ് എക്സ്സ്റ്റെന്‍ഷന്‍ ഡിപ്പാര്‍ട്മെന്റിന്റെയും സഹകരണത്തോടെയാണ് ലിന്‍സി ടീച്ചര്‍ ടെലിവിഷന്‍ സമാഹരിച്ചു തന്റെ സ്കൂളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കിയത്. ടീച്ചര്‍ സമാഹരിച്ച ടിവികള്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന് ഏറ്റുവാങ്ങി സ്കൂളിന് കൈമാറി.

സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി അറുപതില്‍ പരം വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ സൗകര്യമോ , ടെലിവിഷന്‍ സെറ്റുകളോ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നത് . ടെലിവിഷന്‍ ഇല്ലാതിരുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ കൂലിപ്പണിക്ക് പോകുന്ന അമ്മ അധ്യാപികയായ ലിന്‍സിയെ ഫോണില്‍ വിളിച്ചു 'കുട്ടിയെ ഒറ്റയ്ക്ക് അയല്പക്കത്തു ക്ലാസിനു അയക്കണോ' എന്ന് ചോദിച്ചു. കൗമാരക്കാരിയായ കുട്ടിയെ ഒറ്റയ്ക്ക് മറ്റു വീടുകളിലേക്ക് അയച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മനസിലാക്കിയ ടീച്ചര്‍ സ്കൂളില്‍ ടെലിവിഷന്‍ ഇല്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നാണ് തന്റെ ഫേസ്ബുക്ക് പേജ് വഴിയും മറ്റും സഹായ അഭ്യര്‍ത്ഥന നടത്തിയത്.
ടീച്ചര്‍ സ്വപ്രയത്നത്തിലൂടെ സമാഹരിച്ചതുള്‍പ്പെടെ 38 ടിവിയും അഞ്ച് ടാബുകളും ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ലഭിച്ചു. ജര്‍മ്മന്‍ മലയാളി അസോസിയേഷന്, കുട്ടിക്കാനം മരിയന്‍ കോളേജ് എം.സി എ അലുമിനി കൂട്ടായ്മ ,തൊടുപുഴ ജയ്റാണി സ്കൂള്‍ അലുമിനി കൂട്ടായ്മ, എറണാകുളം എ.ബി.മൗരി ഗ്രൂപ്പ് ജീവനക്കാര്‍ , മറ്റു സുമനസുകള്‍ എന്നിവരുടെ സഹായത്തോടെയാണ് ടെലിവിഷനുകള്‍ ലഭ്യമാക്കിയത്. ലബ്ബക്കട കൊച്ചുപറമ്പില്‍ സെബാസ്റ്റ്യന്റെ ഭാര്യയാണ് ലിന്‍സി. വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനായും നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നു പഠനം നടത്താന്‍ ഇതോടെ സാധിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications