ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല; വിദ്യാര്‍ത്ഥികള്‍ക്ക് 26 ടെലിവിഷനുകള്‍ ലഭ്യമാക്കി അദ്ധ്യാപിക

Google Oneindia Malayalam News

തൊടുപുഴ: മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലേയ്ക്ക് 26 ടെലിവിഷനുകള്‍ ലഭ്യമാക്കി വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാക്കിയിരിക്കുകയാണ് പ്രൈമറി വിഭാഗം അദ്ധ്യാപികയായ ലിന്‍സി ജോര്‍ജ്. നവമാധ്യമങ്ങളില്‍ കൂടി സഹായമഭ്യര്‍ത്ഥിച്ച് സുമനസുകളുടെയും കുട്ടിക്കാനം മരിയന്‍കോളേജ് എക്സ്സ്‌റ്റെന്‍ഷന്‍ ഡിപ്പാര്‍ട്മെന്റിന്റെയും സഹകരണത്തോടെയാണ് ലിന്‍സി ടീച്ചര്‍ ടെലിവിഷന്‍ സമാഹരിച്ചു തന്റെ സ്‌കൂളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കിയത്. ടീച്ചര്‍ സമാഹരിച്ച ടിവികള്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ ഏറ്റുവാങ്ങി സ്‌കൂളിന് കൈമാറി.

idukki

സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി അറുപതില്‍ പരം വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ സൗകര്യമോ , ടെലിവിഷന്‍ സെറ്റുകളോ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നത് . ടെലിവിഷന്‍ ഇല്ലാതിരുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ കൂലിപ്പണിക്ക് പോകുന്ന അമ്മ അധ്യാപികയായ ലിന്‍സിയെ ഫോണില്‍ വിളിച്ചു 'കുട്ടിയെ ഒറ്റയ്ക്ക് അയല്പക്കത്തു ക്ലാസിനു അയക്കണോ' എന്ന് ചോദിച്ചു. കൗമാരക്കാരിയായ കുട്ടിയെ ഒറ്റയ്ക്ക് മറ്റു വീടുകളിലേക്ക് അയച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മനസിലാക്കിയ ടീച്ചര്‍ സ്‌കൂളില്‍ ടെലിവിഷന്‍ ഇല്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നാണ് തന്റെ ഫേസ്ബുക്ക് പേജ് വഴിയും മറ്റും സഹായ അഭ്യര്‍ത്ഥന നടത്തിയത്.

ടീച്ചര്‍ സ്വപ്രയത്നത്തിലൂടെ സമാഹരിച്ചതുള്‍പ്പെടെ 38 ടിവിയും അഞ്ച് ടാബുകളും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ലഭിച്ചു. ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍, കുട്ടിക്കാനം മരിയന്‍ കോളേജ് എം.സി എ അലുമിനി കൂട്ടായ്മ ,തൊടുപുഴ ജയ്‌റാണി സ്‌കൂള്‍ അലുമിനി കൂട്ടായ്മ, എറണാകുളം എ.ബി.മൗരി ഗ്രൂപ്പ് ജീവനക്കാര്‍ , മറ്റു സുമനസുകള്‍ എന്നിവരുടെ സഹായത്തോടെയാണ് ടെലിവിഷനുകള്‍ ലഭ്യമാക്കിയത്. ലബ്ബക്കട കൊച്ചുപറമ്പില്‍ സെബാസ്റ്റ്യന്റെ ഭാര്യയാണ് ലിന്‍സി. വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായും നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നു പഠനം നടത്താന്‍ ഇതോടെ സാധിക്കും.

Idukki
English summary
Primary school Teacher setup 26 televisions for online learning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X