ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവകേരള പുനഃസൃഷ്ട്ടി: ഇനി പുതിയ കാഴ്ചപ്പാടുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന്!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കേരളപ്പിറവി ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നവകേരള പുനഃസൃഷ്ട്ടി വിദ്യാര്‍ഥികളുടെ ഭാവനയില്‍ എന്ന പരിപാടി ഇടുക്കിയില്‍ സംഘടിപ്പിച്ചു. പ്രളയാനന്തര കേരളം എങ്ങനെയാവണം എന്ന വിഷയത്തെ തങ്ങളുടെ ഭാവനയില്‍ നിന്നും ചിത്രങ്ങളായോ ലേഖനങ്ങളായോ അവതരിപ്പിക്കുവാന്‍ ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കുന്നതായിരുന്നു പരിപാടി.

<strong>ലാവ്‌ലിന്‍ കേസ്; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണ്ണായക ദിനം</strong>ലാവ്‌ലിന്‍ കേസ്; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണ്ണായക ദിനം

ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് തങ്ങളുടെ ആശയങ്ങളെ വെള്ളക്കടലാസില്‍ പകര്‍ത്തിയത്. പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ആശയങ്ങള്‍ പങ്കുവയ്ക്കുവാനായി ഒരുക്കിയ ക്യാന്‍വാസില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം അവരുടെ ആശയങ്ങള്‍ വരച്ചുചേര്‍ത്തു. തുടര്‍ന്ന് കുട്ടികള്‍ക്ക് നല്‍കിയ കടലാസില്‍ അവര്‍ ചിത്രങ്ങളും കവിതകളും ലേഖനങ്ങളും ഉള്‍പ്പെടുത്തി പരിപാടിയില്‍ പങ്കാളികളായി.

november1st

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡയറ്റ് ലാബ് യു പി സ്‌കൂളില്‍ നടന്നു. സസ്‌കൂള്‍ അസംബ്ലിയോട് കൂടി ആരംഭിച്ച പരിപാടി ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ദീപ മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ബിനുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച സൃഷ്ടികള്‍ക്ക് ജില്ലാതലത്തിലും തുടര്‍ന്ന് സംസ്ഥാന തലത്തിലും പ്രോത്സാഹനം നല്‍കും.

Idukki
English summary
programme organised regarsding november 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X