ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോക്സോ കേസിലെ പ്രതിക്ക് ജാമ്യമെന്ന് അഭ്യൂഹം: ഇടുക്കിയിൽ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. ഖജനാപ്പാറ സ്വദേശി എസ്.അളകര്‍ രാജയ്ക്ക് ജാമ്യം ലഭിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ഖജനാപ്പാറയില്‍ രാജകുമാരി- മുട്ടുകാട് റോഡ് ഉപരോധിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ആരംഭിച്ച ഉപരോധം രാത്രി എട്ടുവരെ നീണ്ടു നിന്നു.

<strong>കേരളത്തില്‍ ഒതുങ്ങുമോ സിപിഎമ്മും സിപിഐ; 3 മാനദണ്ഡങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും</strong>കേരളത്തില്‍ ഒതുങ്ങുമോ സിപിഎമ്മും സിപിഐ; 3 മാനദണ്ഡങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും

ശാന്തന്‍പാറ സി.ഐ. എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നും ഇയാള്‍ ഉള്‍പ്പെട്ട മറ്റ് കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഇതോടെയാണ് മുന്നൂറോളം പേര്‍ അണിനിരന്ന സമരം അവസാനിപ്പിച്ചത്.

pocsocase-1

അളകരാജയുടെ ജാമ്യത്തിനായി രാഷ്ട്രീയസ്വാധീനവും പണവും ചെലവാക്കാന്‍ പലരും ശ്രമിക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.അതേസമയം കേസിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കെതിരേ പോക്‌സോ നിയമം ചുമത്തണമെന്നും രാഷ്ട്രീയനേതാക്കള്‍ പ്രതിഷേധക്കാരെ കാണാനോ സംസാരിക്കനോ കൂട്ടാക്കുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരിയെ തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് അളകര്‍രാജ പെണ്‍കുട്ടികളെ പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്. പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നാല് പെണ്‍കുട്ടികളെ കൂടി പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
protest against rumours about bail of posco case accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X