ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധ്യാപക തസ്തികകളില്‍ ഒഴിവുകള്‍ 6000, റാങ്ക് ലിസ്റ്റ് വൈകുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിക്ഷേധം ശക്തം!!!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: എല്‍പി, യുപി അധ്യാപക തസ്തികകളില്‍ 6000 ഒഴിവുകള്‍ നിലവില്‍ ഉള്ള സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കട്ടപ്പനയിലെ പിഎസ്സി ജില്ലാ ഓഫീസിനു മുന്നില്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. പരീക്ഷയുടെ അടസ്ഥാനത്തില്‍ 2014 -ല്‍ പി എസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നിരവധി പേര്‍ ജോലിക്കായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇതുവരെയും മെയിന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒഴിവുകള്‍ നികത്താന്‍ തയ്യാറാകുന്നില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ കൊച്ചിയിൽ ഗുണ്ട ആക്രമണം: മൂന്നു പേർ പിടിയിൽ, മദ്യലഹരിയില്‍! തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ കൊച്ചിയിൽ ഗുണ്ട ആക്രമണം: മൂന്നു പേർ പിടിയിൽ, മദ്യലഹരിയില്‍!

543204631.jpg -Properties Alignment	 Target	 Link	 Alt text	 Border	 Watermark Text	 Default Image	 Photo Feature Image	 OG Image	 Image Tag	 Aspect Ratio	 Image Provider	 Image Author	 Image URL	 Text	Url 	 	 	 	 	 	 	 Lekhaka Attachments 	 psc.jpg 	 psc2.jpg

നിലവില്‍ ചുരുക്കപട്ടികയില്‍ പേരുള്ള പലരും പ്രായപരിധി കഴിഞ്ഞ് ഇനി അവസരങ്ങള്‍ ഇല്ലാത്തവരാണന്നും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ചൂണ്ടി കാട്ടി. അഡ്മിനിസ്‌ട്രേറ്റീവ് ട്രെബ്യൂണലില്‍ ചിലര്‍ നല്‍കിയ പരാതിയയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് തടസ്സമായതെന്നാണ് അധികൃതരുടെ വിശദീകരണം. അധികൃതര്‍ ഉയര്‍ത്തുന്ന സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി ആയിരകണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയായ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ അടിയന്തര നടപടി വേണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

pscprotest-1

കട്ടപ്പനയിലെ ഇടുക്കി ജില്ലാ പി എസ് സി ഓഫീസിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ ധര്‍ണ്ണ കട്ടപ്പന നഗരസഭ ചെയര്‍മാന്‍ മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ട്രഷറാര്‍ അന്‍സി നജീബ് അധ്യക്ഷയായിരുന്നു.നഗരസഭ കൗണ്‍സിലര്‍ പി.ആര്‍.രമേശ്, പി.സി.അമല്‍, മനോജ് കുമാര്‍, എസ്.ബിജുമോന്‍, ബിജുമോന്‍ ജോസഫ്, ബിനു കൊച്ചെറുക്കന്‍, മനു, വിനീത അനില്‍, ടി.ടി.മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.

Idukki
English summary
Protest against delaying rank list of teachers posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X