'അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ് മോദി'; രാഹുലിനെ പിന്തുണച്ച് എംഎം മണി
തൊടുപുഴ: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതിനെതിരെ മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം.മണി എംഎൽഎ. രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് ശുദ്ധ അസംബന്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വലിയ പ്രതിസന്ധിയിലാണ്. ഇതിനെതിരെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു നിൽക്കണമെന്നും മാധ്യമങ്ങളോട് മണി പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ചതിന് രാഹുലിനെ കോടതി ശിക്ഷിച്ചത് ജനാധിപത്യവിരുദ്ധമാണ്. മോദി എന്ന ഭരണാധികാരി ഏറ്റവും വലിയ വിമർശനങ്ങൾ ഏൽക്കാൻ ബാധ്യസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ് മോദി. എന്തു വൃത്തികേടും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഒരു പാർട്ടിയും അദ്ദേഹത്തിന്റെ ഒരു കാളികൂളി സംഘമായ ആർഎസ്എസുമാണ്.
മഹാത്മാഗാന്ധിയെ കൊന്നത് ന്യായമാണെന്നു വാദിക്കുന്ന കള്ളപ്പരിശകളല്ലേ ഇവർ. ഇവരിൽനിന്ന് വേറെന്താണ് പ്രതീക്ഷിക്കുന്നത്?

1947നു ശേഷം പതിനായിരക്കണക്കിന് പാവങ്ങളെ കൊല ചെയ്ത കാപാലികരാണ് ഇവർ. മോദി അതിന്റെ നേതാവാണ്. മോഹൻ ഭാഗവത് ആണ് നരേന്ദ്ര മോദിയുടെ നേതാവ്. ഹിന്ദുക്കളിലെ സവർണ മേധാവികൾക്കു വേണ്ടിയാണ് ഇവർ നിന്നത്. ഹിന്ദു വിഭാഗത്തിൽ അവശത അനുഭവിക്കുന്നവർക്കെതിരെ നിലപാടെടുത്തു. ഇങ്ങനെയുള്ള അയാളെ വിമർശിക്കുകയല്ലാതെ എന്താണ് ചെയ്യുക? എന്നാൽ എന്നെയും ശിക്ഷിക്കട്ടെ. രാഹുൽ ഗാന്ധി ഇത്രയും കഠിനമായി പറഞ്ഞില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യം മുഴുവൻ നടക്കുക, രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുക.
അദാനി എന്നൊരു കള്ളനെ വളർത്തിക്കൊണ്ടു വന്ന് ദശലക്ഷക്കണക്കിന് കോടി രൂപയാണ് അപഹരിച്ചത്. രാജ്യം കൊള്ളയടിക്കുന്ന പണിയാണ് ആർഎസ്എസും സംഘപരിവാറും ചേർന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തെ ഏറ്റവും വലിയ ദ്രോഹികളാണ് ഇവർ. ഗാന്ധിജിയെ കൊന്നവന്മാർ, ഞങ്ങളുടെ പാർട്ടിയിൽപ്പെട്ട നൂറു കണക്കിനു പേരെ കൊന്നവരാണ്. ഗാന്ധിജി ഹിന്ദുമത വിശ്വാസിയായിരുന്നെങ്കിലും ഇവരെപ്പോലെ ഭ്രാന്തൻ ആശയക്കാരനല്ല. അദ്ദേഹത്തെ നിഷ്ഠൂരമായി കൊന്നു. മക്കൾക്കും കൊച്ചുമക്കൾക്കും അധികാരം കൊടുക്കാനല്ല, ഈ രാജ്യത്തിനു വേണ്ടി നിലകൊണ്ട് ആളാണ് ഗാന്ധിജി.
അവരുതന്നെ പറഞ്ഞിട്ടുണ്ട് അവരുടെ ഭാവി സംഘം വളർത്താൻ വേണ്ടിയാണ് അദ്ദേഹത്തെ കൊന്നതെന്ന്. രാഹുലിനെ ശിക്ഷിച്ചതിൽ ഒരു ന്യായവുമില്ല. അത് അസംബന്ധമാണ്. എല്ലാ വിഭാഗങ്ങളും യോജിച്ച് ഇതിനെതിരെ പ്രതിഷേധിക്കേണ്ടതാണ്. രാജ്യം മുഴുവൻ കുഴപ്പത്തിലാണ്. ഇവരിത് മുഴുവൻ വിറ്റ് തുലയ്ക്കും. 75 വർഷം കൊണ്ട് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടാക്കിയതെല്ലാം വിറ്റു തുലയ്ക്കുകയാണ്. '- മണി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു സീറ്റിൽ മത്സരിച്ചതിനെയും മണി വിമർശിച്ചു. 'രണ്ടു സീറ്റിലാണ് കെ.സുരേന്ദ്രൻ മത്സരിച്ചത്. ഹെലികോപ്റ്ററിലാണ് പ്രചാരണം നടത്തിയത്. ഞാനൊക്കെ പൊട്ട ജീപ്പിലാ ഇവിടെ പ്രചരണത്തിനിറങ്ങിയത്. ഈ പൈസയൊക്കെ എവിടെനിന്ന് ഉണ്ടായി. ഇന്ത്യൻ മുതലാളിമാരുടെ കൗപീനം പിഴിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുവാ. അവർ കൊടുക്കുകയല്ലാതെ എവിടെനിന്നാ. അല്ലേപ്പിന്നെ കള്ളനോട്ട് അടിക്കണം..'- എം.എം.മണി അഭിപ്രായപ്പെട്ടു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications