കേരളത്തിന്റെ ഒരുമ ശ്രദ്ധേയം; രാഹുല്‍ഗാന്ധി ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി
ഇടുക്കി: കേളത്തിലെ ജനങ്ങള്‍ ഒരേ മനസ്സോടെയും ഒരുമയോടെയും ദുരന്തത്തെ അഭിമുഖീകരിച്ചെന്ന് രാഹുല്‍ ഗാന്ധി.കേന്ദ്രസര്‍ക്കിരെനോട് കൂടുതല്‍ ധനസഹായം കേരളത്തിനായി അനുവദിക്കാന്‍ ആവശ്യപെടുമെന്നും ഇടുക്കിയില്‍ എത്തിയ അദ്ദേഹം പറഞ്ഞു.ജില്ലയില്‍ എത്തിയ രാഹുല്‍ഗാന്ധി വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
പൈനാവ് എം.ആര്‍.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്ററില്‍ ഇറങ്ങിയ അദ്ദേഹത്തെ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ആര്‍.ഡി.ഒ എം.പി വിനോദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റോഡ് മാര്‍ഗം വെള്ളപ്പാറ ഫോറസ്റ്റ് ഡോര്‍മറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ ചെറുതോണി നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സ്ഥിതിഗതികളും വിലയിരുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എം.പി , റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍ തുടങ്ങിയവരും രാഹുല്‍ഗാന്ധിയെ അനുഗമിച്ചു.












Click it and Unblock the Notifications