ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിലെ കച്ചവട സ്ഥാപനങ്ങളില്‍ റെയിഡ്; പഴകിയ ഭക്ഷണ സാധനങ്ങങ്ങള്‍ പിടിച്ചെടുത്തു...

Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെ കച്ചവടസ്ഥാപനങ്ങളില്‍ വ്യാപക റെഡ്ട്. താലൂക്ക് സപ്ലെ ഓഫീസര്‍, ആരോഗ്യവകുപ്പ്, ലീഗല്‍ മെട്രോളജി എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തു.വിനോദ സഞ്ചാര മേഖലയില്‍ ആവശ്യവസ്തുക്കളുടെ വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിവിധ വകുപ്പുകള്‍ സംയുക്തമായി മൂന്നാറില്‍ പരിശോധന നടത്തിയത്.

ശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർ

മൂന്നാര്‍ ടൗണിലെ പത്തോളം കടകളിലാണ് ആദ്യഘട്ടത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. നിരവധി പഴകിയ സാധനങ്ങളാണ് സംഘം കണ്ടെത്തിയത്. ആദ്യഘട്ടമെന്ന നിലയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി കച്ചവടക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. പിടിച്ചെടുത്ത പഴകിയ ഭക്ഷ്യസാധനങ്ങള്‍ സംഘം നശിപ്പിക്കുകയും ചെയ്തു.കൊക്കക്കോള, പെപ്‌സി തുടങ്ങിയ ശീതള പാനീയങ്ങളും ഹല്‍വയടക്കമുള്ള സാധനങ്ങളുമാണ് സംഘം പിടിച്ചെടുത്തത്.

raid

മൂന്നാറിലെ കച്ചവടസ്ഥാപനങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തിയത്. രണ്ടാംഘട്ടമെന്ന നിലയില്‍ വരും ദിവസങ്ങളില്‍ വീണ്ടും പരിശോധന നടത്തും.വില ഏകീകരിക്കുന്നതിനൊപ്പം വിനോദ സഞ്ചാരത്തിനായി എത്തുവര്‍ ചൂഷ്ണത്തിനരയാകാതിരിക്കുന്നതിനുമാണ് നടപടി.

Idukki
English summary
raid in munnar shops- found old stocks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X