ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിസ്ഥാന സൗകര്യങ്ങളില്ലാതെ രാജാക്കാട് മിനി സ്റ്റേഡിയം: സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളം!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കി ജില്ലയിലെ രാജാക്കാട് മിനി സ്റ്റേഡിയത്തിനാണ് ഈ ദുര്‍ഗതി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോളും അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും അന്യം. സ്റ്റേഡിയത്തില്‍ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷം. അധികൃതരുടെ അവഗണനയ്ക്കെതിരേ നാട്ടുകാര്‍ രംഗത്ത്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും കായിക പരിശീലനത്തിനും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും വേണ്ടിയാണ് കാല്‍ നൂറ്റാണ്ട് മുമ്പ് രാജാക്കാട് ഗ്രാമ പഞ്ചായത്ത് രാജാക്കാട്- പഴയവിടുതി റൂട്ടില്‍ രാജാക്കാടിന് സമീപം സ്റ്റേഡിയം നിര്‍മ്മിച്ചത്.

<strong>ശബരിമല ആക്രമണം: കോളേജ് കുട്ടികളെ പോലീസ് പിടിച്ച് അകത്തിട്ടെന്ന് ശോഭ! പഞ്ഞിക്കിട്ട് ചര്‍ച്ച! വീഡിയോ</strong>ശബരിമല ആക്രമണം: കോളേജ് കുട്ടികളെ പോലീസ് പിടിച്ച് അകത്തിട്ടെന്ന് ശോഭ! പഞ്ഞിക്കിട്ട് ചര്‍ച്ച! വീഡിയോ

എന്നാല്‍ സ്റ്റേഡിയം നിര്‍മ്മിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോളും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കായിക പരിശീലനം നടത്തുന്നതിനോ മറ്റ് മത്സരങ്ങള്‍ നടത്തുന്നതിനോ ആരും ഇവിടേയ്ക്ക് എത്താറുമില്ല. നിലവില്‍ സ്റ്റേഡിയത്തിന്റെ സമീപം കാടുകയറി മൂടിയ അവസ്ഥയിലാണ്.നിലവില്‍ ആളൊഴിഞ്ഞ സ്റ്റേഡിയം സാമൂഹ്യ വിരുദ്ധന്മാരുടേയും മദ്യപ സംഘങ്ങളുടേയും താവളമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് അടിയന്തിരമായി സ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സാമൂഹ്യ വിരുദ്ധ ശല്യത്തിന് പരിഹാരം കാണുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെയടക്കം ആവശ്യം.

ministadium

സ്റ്റേഡിയം വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ പൊതുപരിപാടികളടക്കം ഇവിടെ നടത്തുവാന്‍ കഴിയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന സ്റ്റേഡിയം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Idukki
English summary
rajakkad mini stadium stays without facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X