ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജാക്കാട് പുതിയ കണ്ടെയന്‍മെന്റ് സോണ്‍; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

Google Oneindia Malayalam News

ഇടുക്കി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്തിലെ 2-ാംവാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി ഇന്ന് വിജ്ഞാപനം ചെയ്തു. ഇവിടെ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ്/പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

C

1. ആലക്കോട് - 5-ാം വാര്‍ഡിലെ അഞ്ചിരിക്കവല മുതല്‍ ഒരുമ അസോസിയേഷന്‍ വരെയുള്ള ഭാഗം, 4, 5 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന - കലയന്താനി കുരിശുപള്ളിക്ക് 300 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം.

2. വെള്ളിയാമറ്റം - 1, 2, 3, 15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന - കലയന്താനി മുതല്‍ ഇറുക്കുപാലം മെയിന്‍ റോഡ് വരെയും, ഇളംദേശം ടൗണ്‍ മുതല്‍ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതല്‍ തേന്‍മാരി റോഡ് വരെയും.

കണ്ടെയിന്‍മെന്റ് സോണായി തുടരുന്ന പ്രദേശങ്ങള്‍

• കരുണാപുരം - 1-ാം വാര്‍ഡില്‍ തൂക്കുപാലം നൂറുല്‍ഹുദാ ജമാഅത്ത് മുസ്ലീം പള്ളിയുടെ 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗവും, താജ് ഡ്രൈവിംഗ് സ്‌കൂള്‍ മുതല്‍ ടആക തൂക്കുപാലം ബ്രാഞ്ച് വരെയുള്ള ഭാഗവും, 3-ാം വാര്‍ഡ് പൂര്‍ണ്ണമായും, 1-ാം വാര്‍ഡില്‍ പാമ്പുമുക്ക് സെന്റ് ആന്റണി ചര്‍ച്ച് മുതല്‍ 50 ഏക്കര്‍ ട്രാന്‍സ്‌ഫോര്‍മര്‍ വരെയും (50 ഏക്കര്‍ കോളനി ഉള്‍പ്പെടെ), 15-ാം വാര്‍ഡ് പൂര്‍ണ്ണമായും, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, ശാന്തിപുരം ജംഗ്ഷന്‍ മുതല്‍ ആപ്‌കോസ് സൊസൈറ്റി ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും.

• നെടുങ്കണ്ടം - 10, 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, റോയല്‍-ഇന്‍ മുതല്‍ ബിസ്മി ടെയ്‌ലറിംഗ് വരെയുള്ള ഭാഗം, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന - മുണ്ടിയെരുമ കോമ്പയാര്‍ റോഡില്‍ മുണ്ടിയെരുമ ജംഗ്ഷനില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള പാലം മുതല്‍ മൂന്നുമുക്ക് ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള ഭാഗം, 11-ാം വാര്‍ഡിലെ തൂക്കുപാലം ചോറ്റുപാറ കവലയുടെയും വട്ടുപാറ കവലയുടെയും 100 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങള്‍.

ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്

• ഉപ്പുതറ - 6-ാം വാര്‍ഡ്.

• പീരുമേട് ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകള്‍.

• അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, ചപ്പാത്ത് ടൗണ്‍ ഷാപ്പുംപടി മുതല്‍ അയ്യപ്പന്‍കോവില്‍ പച്ചക്കാട് സബ്‌സെന്റര്‍ വരെയുള്ള പ്രദേശത്തെ റോഡിന് ഇരുവശവുമുള്ള ഭാഗങ്ങള്‍

• കുമാരമംഗലം ഗ്രാമപഞ്ചായത്ത് 8, 9 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, മുത്താരംകുന്ന് മുതല്‍ പ്ലാവിന്‍ചുവട് വരെയുള്ള ഭാഗങ്ങള്‍.

• കരുണാപുരം 1, 2, നെടുങ്കണ്ടം 10, 12, പാമ്പാടുംപാറ 4 എന്നീ വാര്‍ഡുകളിലായി ഉള്‍പ്പെട്ടുവരുന്ന, വിജയമാതാ സ്‌കൂള്‍, ശ്രീ പ്രഭാകരന്‍ കുന്നുംപുറത്ത് എന്നയാളുടെ വീട് എന്നിവിടം മുതല്‍ തൂക്കുപാലം പാലം വരെയും, തൂക്കുപാലം - നെടുങ്കണ്ടം ദിശയില്‍ എച്ച്.പി പമ്പ് വരെയും, തൂക്കുപാലം ബാലഗ്രാം ദിശയില്‍ അപര്‍ണ്ണ ആശുപത്രി വരെയും ഉള്ള ഭാഗങ്ങള്‍.

• പെരുവന്താനം ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ്.

• തൊടുപുഴ മുനിസിപ്പാലിറ്റി 3-ാംവാര്‍ഡില്‍ മുത്താരംകുന്ന് മുതല്‍ പ്ലാവിന്‍ചോട് വരെ.
• കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 6, 7, 11 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, കരിമണ്ണൂര്‍ ടൗണ്‍ - പെട്രോള്‍ പമ്പ് മുതല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ വരെ, ടൗണ്‍ മുതല്‍ നെയ്യശ്ശേരി കവല വരെ.

• രാജാക്കാട് ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ്.

• കുമളി ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡില്‍ കുമളി മൂന്നാര്‍ സംസ്ഥാനപാതക്ക് സമാന്തരമായി ഉള്ള രണ്ടാം മൈല്‍ മുതല്‍ എ.കെ.ജി പടി വരെയുള്ള പഞ്ചായത്ത് റോഡിന്റെ ഇരുവശവും.

• വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് 7, 9, 18 വാര്‍ഡുകള്‍ പൂര്‍ണ്ണമായും, 16-ാം വാര്‍ഡില്‍ വണ്ടിപ്പെരിയാര്‍ പാലം മുതല്‍ മഞ്ചുമല ആറ്റോരം വരെയും വണ്ടിപ്പെരിയാര്‍ പാലം മുതല്‍ ഘകഇ ജംഗ്ഷനിലൂടെ വില്ലേജ് ഓഫീസ് വരെയും.

• ദേവികുളം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ നെറ്റിക്കുടി ടോപ്പ് ഡിവിഷനും ലോവര്‍ ഡിവിഷനും, 8-ാം വാര്‍ഡില്‍ ഫാക്ടറി ഡിവിഷന്‍ സൈലന്റ് വാലിയും, 13-ാം വാര്‍ഡില്‍ കുളമാങ്ക ഏരിയയുടെ 250 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും.

• മൂന്നാര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പഴയ മൂന്നാര്‍ ലേബര്‍ ഓഫീസിനു സമീപമുള്ള രണ്ട് ലെയിനുകള്‍.

Idukki
English summary
Rajakkad new containment zone in Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X