Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 6ന് ഉപവാസ സമരം നടത്തും !!!

കട്ടപ്പന: ഇടുക്കി ജില്ലയില്‍ തുടര്‍ച്ചയായി കര്‍ഷക ആത്മഹത്യകള്‍ നടന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ആറിന് കട്ടപ്പനയില്‍ ഉപവാസ സമരം നടത്തുന്നത്. കര്‍ഷകരുടെ പ്രശനങ്ങള്‍ മനസിലാക്കുന്നതിനൊ കര്‍ഷകര്‍ക്കായി അനുകൂല നിലപാട് സ്വീകരിക്കുന്നതിനോ സംസ്ഥന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉപവാസ സമരം നടത്തുക.

കട്ടപ്പനയില്‍ എത്തുന്ന പ്രതിപക്ഷനേതാവ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ രണ്ടുമാസത്തിനടയില്‍ എട്ടു കര്‍ഷകരാണ് ജില്ലയില്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്തത്. മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനൊ കടബാധ്യതകള്‍ എഴുതി തള്ളാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാണ് യു ഡി എഫ് ജില്ലാ നേതൃത്വം ആരോപിക്കുന്നത്. കൃഷിയാവശ്യത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും കല്ല്യാണ ആവശ്യങ്ങള്‍ക്കും മറ്റ് മാര്‍ഗ്ഗങ്ങളിലാതെയാണ് കര്‍ഷകര്‍ ബാങ്ക് വായപ്പകള്‍ എടുക്കുന്നത്.

Ramesh Chennithala

കൃഷിനാശം സംഭവിക്കുമ്പോഴും വിലനാശം സംഭവിക്കുമ്പോഴും ഈ തിരിച്ചടവ് മുടങ്ങുന്നു. അവസാനം ഗതിമുട്ടിയാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും കര്‍ഷകരുടെ പ്രതിസന്ധികള്‍ സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ഇടതുപക്ഷത്ത് ഒരു ജനപ്രതിനിധിപോലും ഇല്ലന്നുമാണ് യു ഡി എഫ് ജില്ലാ നേതൃത്വം ആരോപിക്കുന്നത്. കര്‍ഷകരുടെ ആത്മഹത്യക്കെതിരെ ശക്തമായ പ്രതിക്ഷേത സമരങ്ങളാണ് യു ഡി എഫ് ജില്ലയില്‍ നടത്തിവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+