Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത മുഖ്യമന്ത്രി ആരാകും: ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ? പ്രഖ്യാപനവുമായി ഡിസിസി പ്രസിഡന്റ്

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കേരളത്തില്‍ വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. സംസ്ഥാന നേതൃത്വത്തിനൊപ്പം ദേശീയ നേതൃത്വത്തിനും കേരളത്തില്‍ വന്‍ കണക്കു കൂട്ടലുകളാണുള്ളത്. കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിനെ നയിക്കുക എന്ന ചര്‍ച്ച അണികളില്‍ നേരത്തെ അരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ്.

congress

നെടുങ്കണ്ടത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആകുമെന്ന് പ്രഖ്യാപിച്ചു. ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതോടെ ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ഉണ്ടാകുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തുന്നതിന് മുന്നോടിയാണ് ഡിസിസി പ്രസിഡന്റ് ഇക്കാര്യം അവകാശപ്പെട്ടത്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ നിരവധിയുണ്ട്. അത് ഉമ്മന്‍ ചാണ്ടിയോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ ആകാം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനോ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലോ ആകാനുളള സാധ്യതയും തളളിക്കളയാനാകില്ല. എല്ലാവരും അവരവര്‍ക്കുളള താല്‍പര്യം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുളളതാണ്.

Recommended Video

cmsvideo
    കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

    പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകേണ്ടത് രമേശ് ചെന്നിത്തലയാണ്. എന്നാല്‍ ചെന്നിത്തലയ്ക്ക് അതുറപ്പിക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുളളത്. കേരളത്തിലെ രാഷ്ട്രീയ രംഗത്തേക്ക് തിരിച്ച് എത്തിയ ഉമ്മന്‍ ചാണ്ടി തന്നെയാണ് ചെന്നിത്തലയ്ക്ക് മുന്നിലുളള വെല്ലുവിളി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+