ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലിയെ പേടിച്ച് താലൂക്ക് ആശുപത്രി ചുടണോ, അടിമാലി താലൂക്ക് ആശുപത്രിയില്‍ എലിശല്യം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി....

  • By Desk
Google Oneindia Malayalam News

അടിമാലി: കേള്‍ക്കുമ്പോള്‍ അല്‍പം രസകരമായി തോന്നാം.എന്നാല്‍ സംഭവം ഉള്ളതാണ് ദിനംപ്രതി ആയരക്കണക്കിന് രോഗികള്‍ ചികിത്സക്കെത്തുന്ന താലൂക്ക് ആശുപത്രിയലാണ് എലിശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് പേര്‍ക്ക് എലിയുടെ കടിയേറ്റു. അടിമാലി താലൂക്ക് ഹോസ്പിറ്റലില്‍ കഴിഞ്ഞദിവസം രോഗികളുടെ കൂട്ടിരിപ്പുകാരായി എത്തിയ നാല് പേര്‍ക്കാണ് എലിയുടെ കടിയേറ്റത്.

<strong>റിമാന്റ് പ്രതിയുടെ മരണം കൂടുതല്‍ വിവാദങ്ങളിലേക്ക്... പോലീസിന്റെ മൂന്നാംമുറ മരണത്തിന്റെ കാരണമെന്ന് ആരോപണം, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, ജയിലില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന് ചികിത്സ നല്‍കാന്‍ വൈകിയതില്‍ ദുരൂഹത, കൂടുതൽ പൊലീസുകാർക്കെതിരെ നടപടി!</strong>റിമാന്റ് പ്രതിയുടെ മരണം കൂടുതല്‍ വിവാദങ്ങളിലേക്ക്... പോലീസിന്റെ മൂന്നാംമുറ മരണത്തിന്റെ കാരണമെന്ന് ആരോപണം, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, ജയിലില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന് ചികിത്സ നല്‍കാന്‍ വൈകിയതില്‍ ദുരൂഹത, കൂടുതൽ പൊലീസുകാർക്കെതിരെ നടപടി!

സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അടിമാലിയില്‍ പ്രതിഷേധ പ്രകടനം നടത്തി. അടിമാലി താലൂക്ക് ഹോസ്പിറ്റലിന്റെ മുന്നിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എം എ അന്‍സാരി ഉദ്ഘാടനം ചെയ്തു. ആശുപത്രയില്‍ എലിശല്യമുണ്ടെങ്കില്‍ എലിയെ തുരത്താന്‍ സംവിധാനം ഒരുക്കണമെന്നും എലിശല്യം രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും മരുന്നുള്‍പ്പെടെയുള്ള വസ്തുകള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Adimaly taluk hospital

രോഗികളെ എലി കടിച്ച വിവരം അറിഞ്ഞില്ലെന്നും ഇതിനു മുമ്പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതിനു ശാശ്വതമായ പരിഹാരം കാണുവാന്‍ നടപടി സ്വീകരിക്കുമെന്നും ഹോസ്പിറ്റല്‍ സൂപ്രണ്ട് അറിയിച്ചു. തോട്ടം മേഖലയില്‍ നിന്നടക്കമുള്ളവരുടെ പ്രധാന ആശ്രയമാണ് അടിമാലി താലൂക്ക് ആശുപത്രി.

Idukki
English summary
Rat issue in Adimali thaluk hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X