ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വായനാപക്ഷാചരണം; കുട്ടികള്‍ക്കു മുന്നില്‍ വായനയുടെ അനുഭവലോകം തുറന്ന് എഴുത്തുകാര്‍...

  • By Desk
Google Oneindia Malayalam News

ഇടുക്കി: വായനയുടെ വിവിധ തലങ്ങളിലൂടെ അറിവിന്റെ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനും വായനയെ പരിപോഷിപ്പിക്കുന്നതിനുമായി പ്രത്യേക ചര്‍ച്ചാ യോഗം സംഘടിപ്പിച്ചു. ജില്ലയില്‍ നടന്നു വരുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി നടന്നത്. വാഴത്തോപ്പ് ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്റ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വ്വഹിച്ചു.

<strong>ബന്ധുനിയമന വിവാദം: ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, പികെ ഫിറോസിന് കോടതിയുടെ വിമര്‍ശനം</strong>ബന്ധുനിയമന വിവാദം: ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, പികെ ഫിറോസിന് കോടതിയുടെ വിമര്‍ശനം

വയനായിലൂടെ ഭാഷാ മൂല്യങ്ങളെ വളര്‍ത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കൊച്ചുത്യേസാ പൗലോസ് വിവരിച്ചു. കാവ്യാത്മകമായ ലോകത്തിലൂടെ വിദ്യാര്‍ത്ഥികള്‍ കടന്നു പോകണമെന്നും വായനയിലേക്കിറങ്ങി സമൂഹത്തിലെ നല്ല വ്യക്തികളായി മാറണമെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ എഴുത്തുകാരി ഉഷാകുമാരി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.

Reading day

കവിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗവുമായ കെ.ആര്‍ രാമചന്ദ്രന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. നാടക രചയിതാവ് കെ സി ജോര്‍ജ് എഴുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചു. കഥാകൃത്ത് മോബിന്‍ മോഹന്‍ വായനയില്‍ നിന്ന് എഴുത്തിലേക്കുള്ള ദൂരം എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് , ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്‍േഷന്‍, കാന്‍ ഫെഡ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.വാഴത്തോപ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ചിഞ്ചു ബൈജു കവിതാലാപനം നടത്തി, കുട്ടികളുടെ വായനാനുഭവം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷിലിറ്റ് മരിയ മാത്യൂ പങ്കുവെച്ചു. ലൈബ്രറി കൗണ്‍സില്‍ ഇടുക്കി താലൂക്ക് സെക്രട്ടറി ടി എസ്് മാത്യൂ, ഗവണ്‍മെന്റ് വി എച്ച് എസ് എസ് ഹെഡ്മാസ്റ്റര്‍ പ്രദീപ് കുമാര്‍ , ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ. ആര്‍. ജനാര്‍ദനന്‍, കവി നിസാമുദീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ അസി. എഡിറ്റര്‍ എന്‍ ബി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

Idukki
English summary
Reading day celebration in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X