യുവതിയുടെ ആത്മഹത്യ ഹൃദയാഘാതമാക്കി മാറ്റി: പ്രേരണാക്കുറ്റത്തിന് ബന്ധു അറസ്റ്റില്‍, സംഭവം ഇടുക്കിയില്‍
അടിമാലി: ബൈസണ്‍വാലി ടി കമ്പനിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഹൃദയാഘാതമാക്കിമാറ്റി മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച സെല്‍വിയുടെ ഭര്‍ത്തൃസഹോദരന്‍ തിരുമകനാണ് ദിവസങ്ങള്‍ക്കുശേഷം പിടിയിലായത്. ആത്മഹത്യ പ്രേരണകുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സെല്‍വിയുടെ മരണകാരണം ഇയാളുടെ മോശം ഇടപെടലാണെന്ന് കാണിച്ച് സെല്‍വിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അനേഷണത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. മരണം സംഭവിച്ച അന്നുമുതല്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.യുവതിയുടെ മരണം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയരുന്നു. കഴിഞ്ഞ ഇരുപത്തിനാലിനാണ് വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയിലെ മൃതദേഹം കണ്ടെത്തുന്നത്.

ഭര്‍ത്താവ് തമിഴ് സെല്‍വന്‍ അടക്കമുള്ളവരെ മരണകാരണം ഹൃദയാഘാതംമൂലമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു വീട്ടുകാര്‍. ആത്മഹത്യയെന്നത് മറച്ചുവെച്ച് മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ സംസ്‌ക്കാരത്തിന് ശേഷം സെല്‍വിയുടെ മകന്‍ അമ്മയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു എന്നു വെളുപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിയുന്നത്. ഇതേസമയംതന്നെ ഒളുവില്‍ പോയ തിരുമകനെക്കുറിച്ച് വീട്ടുകാരില്‍ കൂടുതല്‍ സംശയത്തിനും ഇടവരുത്തി.
തുടര്‍ന്നാണ് സെല്‍വിയുടെ പിതാവ് രാജാക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രാജാക്കാട് എസ് ഐ യുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒളുവില്‍പോയ തിരുമകന്‍ സെല്‍വിയുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി.കൂടുതല്‍ അന്വേഷണത്തിനൊടുവില്‍ രാജാക്കാട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.തിരുമകന്റെ കയ്യില്‍ നിന്നും ഫോണുംകണ്ടെട്ടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications