ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിമാന്റ് പ്രതിയുടെ മരണം കൂടുതല്‍ വിവാദങ്ങളിലേക്ക്... പോലീസിന്റെ മൂന്നാംമുറ മരണത്തിന്റെ കാരണമെന്ന് ആരോപണം, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, ജയിലില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന് ചികിത്സ നല്‍കാന്‍ വൈകിയതില്‍ ദുരൂഹത, കൂടുതൽ പൊലീസുകാർക്കെതിരെ നടപടി!

  • By Desk
Google Oneindia Malayalam News

നെടുംകണ്ടം: വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ പ്രതി മരിച്ച സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈം ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 21നാണ് പീരുമേട് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതേ തുടര്‍ന്ന് പ്രതി കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ജയരാജന്റെ ഐആർപിസി പൂട്ടേണ്ടി വരും; നർമ്മത്തിൽ പൊതിഞ്ഞ് ലഹരി വിമുക്ത കാംപയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സലീം കുമാർജയരാജന്റെ ഐആർപിസി പൂട്ടേണ്ടി വരും; നർമ്മത്തിൽ പൊതിഞ്ഞ് ലഹരി വിമുക്ത കാംപയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സലീം കുമാർ

എന്നാല്‍ രാവിലെ 10മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസിന്റെ മൂന്നാംമുറയാണ് പ്രതിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലെ 13 പൊലീസുകാര്‍ക്കെതിരെ അന്വേഷണ വിധേയമായി നടപടി എടുത്തു. 8 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും, അഞ്ചു പേര്‍ക്ക് സ്ഥലംമാറ്റവും നല്‍കി.

Remand accused death issue

സ്റ്റേഷനിലെ വിശ്രമമുറിയില്‍വെച്ച് മൂന്നാംമുറ പ്രയോഗിച്ചിരിക്കാം എ്ന്നാണ് ആരോപണം. രാജ്കുമാറിനെ അറസ്റ്റുചെയ്തുകൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. എന്നാല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളില്ല. സിസിടിവി ഓഫ് ചെയ്തതാണോ എന്ന സംശയവും ബലപ്പെടുന്നു.

ജൂണ്‍ 16-ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ജൂണ്‍ 12ന് ഇദ്ദേഹത്തെ തെളിവെടുപ്പിന് എത്തിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന് ചികിത്സ നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.മരണശേഷം കുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതിലും വലിയ താമസം നേരിട്ടിരുന്നു.

Idukki
English summary
Remand accused death issue; Action will take against police officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X