Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ച് പാസ്റ്റ് ഇല്ലാതെ റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍; ഇടുക്കിയില്‍ മന്ത്രി എംഎം മണി പതാക ഉയര്‍ത്തും

ഇടുക്കി: 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ ഇടുക്കി ജില്ലാ സായുധസേന ആസ്ഥാന മൈതാനത്തില്‍ (എആര്‍ ക്യാമ്പ്) നാളെ നടക്കും. വൈദ്യുതി മന്ത്രി മന്ത്രി എംഎം മണി മുഖ്യാതിഥിയാകും. സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ 8.40ന് ആരംഭിക്കും. മുഖ്യാതിഥി ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കും. 9.15 ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.

m

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേഡിയം കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാകേണ്ടതും കൈകള്‍ അണുവിമുക്തമാക്കേണ്ടതുമാണ്. സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിക്കണം. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യരുത്.

ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാക്ഷരതാ മിഷന്‍ ജില്ലയിലെ 66 കേന്ദ്രങ്ങളില്‍ 'ഇന്ത്യ എന്ന റിപ്പബ്ലിക്' പുസ്തവായന സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ജനപ്രതിനിധികള്‍ പുസ്തക വായനയ്ക്ക് നേതൃത്വം നല്‍കും. സാക്ഷരതാ മിഷന്‍ ഗുണഭോക്താക്കളും, പഠിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. സാക്ഷരതാ മിഷന്റെ ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ തുടര്‍ച്ചയായാണ് റിപ്പബ്ലിക് ദിനത്തിലെ പുസ്തക വായന സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+