ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മ്ലാവ് വേട്ട: ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയെ നേര്യമംഗലത്ത് വനപാലകര്‍ അറസ്റ്റ് ചെയ്തു,

  • By Desk
Google Oneindia Malayalam News

നേര്യമംഗലം : ദേവികുളത്ത് നടന്ന മ്ലാവ് വേട്ട കേസിലെ പ്രതിയെ നേര്യമംഗലത്തു നിന്നും വനപാലകര്‍ അറസ്റ്റ് ചെയ്തു.മ്ലാവ് വേട്ട കേസിലെ പ്രതിയായ റിസോര്‍ട് ഉടമ ദിലീപിനെ നേര്യമംഗലം റേഞ്ചിലെ വനപാലകര്‍ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ദേവികുളം റേഞ്ചിലെ പള്ളിവാസല്‍ സെക്ഷനിലാണ് കഴിഞ്ഞ ദിവസം മ്ലാവു വേട്ട നടന്നത്.

<strong>50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം</strong>50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം

കേസിലെ പ്രധാന പ്രതിയാണ് പിടിയിലായ ദിലീപ്. ദിലീപ് ഉദ്യോഗസ്ഥരെ കമ്പിളിപ്പിച്ച് കടന്നു കളയാനുള്ള ശ്രമം നടത്തിയെങ്കിലും പിന്നീട് ഇയാലെ പിടികൂടുകയായിരുന്നു. കൊച്ചിധനുഷ് കോടി ദേശീയപാതയിലെ തലകോട് ഫോസ്റ്റ് ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് വനപാലകര്‍ ഇയാളെ തടയാന്‍ ശ്രമിച്ചത്. എന്നാല്‍ ആഡംബര കാറില്‍ എത്തിയ ദിലീപ് വാഹനം മൂന്നാര്‍ ലക്ഷ്യമാക്കി ഓടിച്ച് പോകുകയായിരുന്നു.

dileepanimalhunting


നേര്യമംഗലം വനമേഖലയിലെത്തിയ ഇയാളെ നേര്യമംഗലം റേഞ്ച് വാളറ സ്റ്റേഷനിലെ ബിജോയ്, ജിതിന്‍, അഞ്ജിത്, ഷിബിന്‍ ദാസ്, അഖില്‍ എന്നിവര്‍ ചേര്‍ന്ന് വളറയില്‍വെച്ചു സാഹസികമായി പിടികൂടുകയുമായിരുന്നു. പിടികൂടിയ പ്രതിയെ പിന്നീട് ദേവികുളം റേഞ്ച് പള്ളിവാസല്‍ സെക്ഷനിലെ വനപാലകര്‍ക്ക് കൈമാറി. പ്രതിയെ ഇന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കുമെന്ന് വനപാലകര്‍ അറിയിച്ചു.

Idukki
English summary
Resort owner arrested in neryamangalam on hunting wild animal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X