ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചീയപ്പാറ വെള്ളച്ചാട്ടം കാണാന്‍ ഇനി അല്‍പം നിയന്ത്രണങ്ങള്‍; സുരക്ഷാവേലികള്‍ സ്ഥാപിച്ചു...!!!

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചീയപ്പാറയില്‍ വനംവകുപ്പ് സുരക്ഷവേലികള്‍ നിര്‍മ്മിച്ചു. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ വിശ്രമകേന്ദ്രവും ഇടത്താവളവുമാണ് ചീയപ്പാറ. വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മഴക്കാലങ്ങളില്‍ ശക്തമായ നീരൊഴുക്കും വേനല്‍കാലങ്ങളില്‍ നീരൊഴുക്ക് പൂര്‍ണമായും നിലക്കാറുമാണ് പതിവ്.

കർണാടക കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ്, തുറന്ന കത്ത്കർണാടക കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ്, തുറന്ന കത്ത്

വര്‍ഷംതോറും ഇവിടെ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു വരുന്നു. ചീയപ്പാറയില്‍ എത്തുന്ന സഞ്ചാരികളിലേറെ പേരും മണിക്കൂറുകളോളം സ കർണാടക കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ്, തുറന്ന കത്ത്മയം ചിലവഴിച്ചാണ് മടങ്ങുന്നത്. വനംവകുപ്പ് സുരക്ഷാ വേലികള്‍ തീര്‍ത്ത സാഹചര്യത്തില്‍ ഇനി സഞ്ചാരികള്‍ക്ക് റോഡരികില്‍ നിന്ന് സുരക്ഷിതമായ സാഹചര്യത്തില്‍ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനാകും.

cheeyappara-1

വലിയ പാറക്കെട്ടുകളും അപകടകരമായ കുഴികളും നിറഞ്ഞ ഇവിടെ സഞ്ചാരികള്‍ അപകടസാധ്യതകള്‍ മനസിലാക്കാതെ ഫോട്ടോ എടുക്കുന്നതും സെല്‍ഫി എടുക്കുന്നതും പതിവായിരുന്നു. മുമ്പും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള മേഖലയില്‍ വനംവകുപ്പിന്റെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നാണ് വഴിയോര കച്ചവടക്കാരും വിനോദ സഞ്ചാരികളും ഒരുപോലെ അഭിപ്രായപ്പെട്ടു.വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതകളുടെ വശങ്ങളിലാണ് വേലി തീര്‍ത്തിട്ടുള്ളത്.വിനോദ സഞ്ചാരികള്‍ പാറക്കെട്ടുകളിലേക്ക് കയറാതിരിക്കാന്‍ മേഖലയില്‍ പോലീസ് വകുപ്പിന്റെ ജാഗ്രതാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Idukki
English summary
Restrictions to visit Cheeyppara waterfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X