Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്റ്റേറ്റിലെ കൊലപതകം: ബോബിന്‍ കൊലനടത്തിയത് കാമുകിയുമായി ഒന്നിച്ച് താമസിക്കാന്‍ !!!

പൂപ്പാറ: എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി ബോബിന്‍. കാമുകിയുമായി ഒന്നിച്ച് ജീവിക്കാനായിരുന്നു മോഷണങ്ങളും കൊലപാതകങ്ങളും ആസൂത്രണം ചെയ്തതെന്ന് മുഖ്യപ്രതി ബോബിന്‍ പൊലീസിനോട് വെളിപ്പെടുത്തി.കൊലപാതകം നടത്താന്‍ മുഖ്യപ്രതിയായ ബോബിനെ സഹായിച്ചതിന് ദമ്പതികളായ ഇസ്രവേലിനെയും കപിലയേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കപില തന്റെ കാമുകിയായിരുന്നു എന്ന് പിന്നീടാണ് ബോബിന്‍ വെളിപ്പെടുത്തിയത്. ബോബിനെ ഒളിവില്‍ കഴിയാനും എസ്റ്റേറ്റില്‍ നിന്നും മോഷ്ടിച്ച ഏലം വില്‍ക്കാനും കപിലയും ഭര്‍ത്താവ് ഇസ്രവേലും ചേര്‍ന്നാണ് സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി പൂപ്പാറ നടുപ്പാറയില്‍ കെ കെ എസ്റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്.

estatemurderidukki-1

ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. കൊലനടന്ന് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ബോബിനെ തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്ന് പിടിയിലാകുകയായിരുന്നു.എസ്റ്റേറ്റിലെ ഏലക്ക വിറ്റതിലൂടെ കിട്ടിയ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയുമായാണ് ബോബിന്‍ ഒളിവില്‍ പോയത്. മധുരയില്‍ രണ്ട് ദിവസം തങ്ങിയ പ്രതി സിനിമ കണ്ടിറങ്ങിയപ്പോള്‍ തിയേറ്ററിനു മുന്നില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+