Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളിമാലിയിലെ അനധികൃത നിര്‍മ്മാണം തടഞ്ഞു...!!! റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി ...!!!

രാജാക്കാട്: ഇടുക്കി രാജാക്കാടിനു സമീപം കള്ളിമാലിയില്‍ അനധികൃതമായി സ്വകാര്യവ്യക്തികള്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് കടിഞ്ഞാണിട്ടു. കള്ളിമാലി വ്യൂപോയിന്റിനു സമീപമുള്ള ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണത്തിനായി ജെ സി ബി ഉപയോഗിച്ച് കഴിഞ്ഞ ദിവസം മണ്ണെടുത്തത്.

കഴിഞ്ഞ പ്രളയകാലത്ത് വലിയരീതിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശമാണ് കള്ളിമാലി. കുന്നിന്‍ മുകളില്‍ മണ്ണിടിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കിടവരുത്തുമെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

Illegal construction

അടിമാലി സ്വദേശി രവി, ചാലക്കുടി സ്വദേശി ടോമി എന്നിവരുടെ ഭൂമിയിലാണ് നിര്‍മ്മാണം നടന്നു വന്നിരുന്നത്. എന്നാല്‍ പട്ടയ രേഖകള്‍ക്കു പുറമെ റവന്യൂ ഭൂമിയിലേക്ക് കയ്യേറ്റം നടത്തി നിര്‍മ്മാണം നടത്താന്‍ ശ്രമം നടന്നതായും സംശയമുണ്ട്. മണ്ണെടുത്തതും മണ്ണ് നീക്കം ചെയ്തതുമെല്ലാം അനധകൃതമായിട്ടാണെന്നും ഭൂമി സംബന്ധമായ കൂടുതല്‍ രേഖകള്‍ പരിശോധിക്കുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. പഞ്ചായത്തും വില്ലേജും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മ്മാണം അനധികൃതമാണെന്ന് തെളിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+