ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കള്ളിമാലിയിലെ അനധികൃത നിര്‍മ്മാണം തടഞ്ഞു...!!! റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി ...!!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കി രാജാക്കാടിനു സമീപം കള്ളിമാലിയില്‍ അനധികൃതമായി സ്വകാര്യവ്യക്തികള്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് കടിഞ്ഞാണിട്ടു. കള്ളിമാലി വ്യൂപോയിന്റിനു സമീപമുള്ള ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണത്തിനായി ജെ സി ബി ഉപയോഗിച്ച് കഴിഞ്ഞ ദിവസം മണ്ണെടുത്തത്.

യുപിയില്‍ പ്രിയങ്ക തിരിച്ചടി തുടങ്ങി.... നിതീഷിന്റെയും മോദിയുടെയും ക്യാമ്പയിന്‍ മാനേജര്‍ കോണ്‍ഗ്രസ് യുപിയില്‍ പ്രിയങ്ക തിരിച്ചടി തുടങ്ങി.... നിതീഷിന്റെയും മോദിയുടെയും ക്യാമ്പയിന്‍ മാനേജര്‍ കോണ്‍ഗ്രസ്

കഴിഞ്ഞ പ്രളയകാലത്ത് വലിയരീതിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശമാണ് കള്ളിമാലി. കുന്നിന്‍ മുകളില്‍ മണ്ണിടിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കിടവരുത്തുമെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

Illegal construction

അടിമാലി സ്വദേശി രവി, ചാലക്കുടി സ്വദേശി ടോമി എന്നിവരുടെ ഭൂമിയിലാണ് നിര്‍മ്മാണം നടന്നു വന്നിരുന്നത്. എന്നാല്‍ പട്ടയ രേഖകള്‍ക്കു പുറമെ റവന്യൂ ഭൂമിയിലേക്ക് കയ്യേറ്റം നടത്തി നിര്‍മ്മാണം നടത്താന്‍ ശ്രമം നടന്നതായും സംശയമുണ്ട്. മണ്ണെടുത്തതും മണ്ണ് നീക്കം ചെയ്തതുമെല്ലാം അനധകൃതമായിട്ടാണെന്നും ഭൂമി സംബന്ധമായ കൂടുതല്‍ രേഖകള്‍ പരിശോധിക്കുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. പഞ്ചായത്തും വില്ലേജും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മ്മാണം അനധികൃതമാണെന്ന് തെളിഞ്ഞത്.

Idukki
English summary
Revenue Department order stay on illegal-construction in kalimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X