ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി വിമുക്ത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലഹരിക്കടമപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡി അഡിക്ഷന്‍ സെന്റര്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് സന്ദര്‍ശിച്ചു. ലഹരിക്കടിമപ്പെടുന്ന വിദ്യാര്‍ത്ഥികളെ നേര്‍വഴിയില്‍ നടത്തുന്നതിന് ഡി അഡിക്ഷഷന്‍ സെന്ററുകള്‍ വലിയ പങ്കുവഹിച്ചു വരുന്നതായും സംസ്ഥാനത്തെ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലഹരിക്കടിമപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുംകൂടിയാണെന്നും അദ്ദേഹം ചെറുതോണിയില്‍ പറഞ്ഞു.

<br> ജനവിധിയെഴുതാൻ രാജ്യം; പരസ്പരം കടന്നാക്രമിച്ച് ബിജെപിയും കോൺഗ്രസും, പ്രചാരണം കൊഴുക്കുന്നു
ജനവിധിയെഴുതാൻ രാജ്യം; പരസ്പരം കടന്നാക്രമിച്ച് ബിജെപിയും കോൺഗ്രസും, പ്രചാരണം കൊഴുക്കുന്നു

മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സഹായത്തോടെ ചികിത്സ നേടാനുള്ള ഇടമാണിത്, പ്രത്യേക കൗണ്‍സിലിംഗിലൂടെ കുട്ടികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ സാധിക്കും, ലഹരിക്കടിമപ്പെടുന്ന മുതിര്‍ന്നവരാണ് കൂടുതലായും ഡി അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

rishirajsingh-1

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഭാഗമായാണ് ഡി അഡീഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഇതുവരെ 157 പേരാണ് ഇവിടെ ചികിത്സ തേടിയത്. ഇതില്‍ 22 പേര്‍ കിടത്തി ചികിത്സ തേടിയവരാണ്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എം ജെ ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഋിഷിരാജ് സിംഗിനൊപ്പം ഡി അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

Idukki
English summary
Rishiraj singh about deaddictions centres and students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X