ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്കൂളുകൾ തുറക്കാറായി... അടിമാലി ടൗണിലെ കാംകോ ജംഗ്ഷനിലെ ഡിവൈഢറുകൾ തകർന്ന് തന്നെ, കണ്ട ഭാവം നടിക്കാതെ അധികൃതർ, പ്രതിഷേധം ശക്തമാകുന്നു!

  • By Desk
Google Oneindia Malayalam News

അടിമാലി: സ്‌കൂള്‍ തുറക്കും മുമ്പെ അടിമാലി ടൗണിലെ കാംകോ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന തകര്‍ന്ന ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്ന് ആവശ്യം. ടൗണിലെ തിരക്കേറിയ ഭാഗങ്ങളില്‍ ഒന്നാണ് കാംകോ ജംഗ്ഷന്‍.ദേശിയപാതയുള്‍പ്പെടെ നാല് ദിശകളില്‍ നിന്നും വാഹനങ്ങള്‍ വന്ന് കയറുന്ന ഇടം കൂടിയാണ് ഈ പ്രദേശം. അമിത വേഗത കൊണ്ടും അശ്രദ്ധ കൊണ്ടും ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ കാംകോയില്‍ നിത്യ സംഭവാണ്.

<strong>മമതയുടെ ഭീഷണികള്‍ തകര്‍ത്ത ബിജെപി 'വാര്‍ റൂം'... അരലക്ഷം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ തകര്‍ന്നത് ദീദി</strong>മമതയുടെ ഭീഷണികള്‍ തകര്‍ത്ത ബിജെപി 'വാര്‍ റൂം'... അരലക്ഷം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ തകര്‍ന്നത് ദീദി

വാഹനങ്ങളുടെ വേഗത കുറക്കാനും ഗതാഗതകുരുക്ക് പരിഹരിക്കാനുമായി ഇവിടെ സ്ഥാപിച്ചിരുന്ന ഡിവൈഡറുകള്‍ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചും മറ്റും നാമാവശേഷമായി.ഈ സാഹചര്യത്തിലാണ് പൊട്ടിപൊളിഞ്ഞ ഡിവൈഡറുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കാന്‍ നടപടി വേണമെന്ന് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ആവശ്യപ്പെടുന്നത്.

Adimali

വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ അടിമാലി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കാംകോയില്‍ അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നു.തകര്‍ന്ന ഡിവൈഡറുകള്‍ക്ക് പകരം പുതിയ ഡിവൈഡറുകള്‍ കൂടി സ്ഥാപിക്കപ്പെട്ടാല്‍ വാഹനാപകടങ്ങള്‍ക്കും ഗതാഗതകുരുക്കിനും കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.സ്കൂള്‍ തുറക്കുന്നതോടെ കാംകോയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണമേറും.ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടം അവസാനിപ്പിക്കാന്‍ പുതിയ ഡിവൈഡറുകളുടെ സാന്നിധ്യം സഹായിക്കും.

Idukki
English summary
Road safety issue in Adimali town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X