സുവർണ ജൂബിലിയിൽ ഇടുക്കിയ്ക്ക് സമ്മാനം; വികസന പദ്ധതികൾ പട്ടികപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിൻ
സുവർണ ജൂബിലിയിൽ ഇടുക്കിയ്ക്ക് സമ്മാനം; വികസന പദ്ധതികൾ പട്ടികപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: സുവർണ ജൂബിലി സമ്മാനവുമായി ഇടുക്കി. ജില്ലയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിനാണ് സുവർണ ജൂബിലി സമ്മാനം നൽകുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ വാക്കുകൾ ഇത്തരത്തിൽ ;-
സുവർണ ജൂബിലി വർഷത്തിൽ വികസനത്തിൽ ഊന്നിയ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. ജില്ല രൂപീകരിച്ചിട്ട് 50 വർഷം തികയുന്നു. നമ്മുടെ ജില്ലയുടെ വളർച്ച വിലയിരുത്തേണ്ട കാലം കൂടിയാണിത്. ജില്ലയുടെ വികസനത്തിനായി നടപ്പാക്കാൻ ആഗ്രഹിക്കുന്ന ചില പദ്ധതികൾ ഇതൊക്കെയാണ് റോഷി വ്യക്തമാക്കി.
∙ ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുക. അർഹരായ മുഴുവൻ കർഷകർക്കും പട്ടയം നൽകുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണന.
∙ ഇടുക്കി മെഡിക്കൽ കോളജിനെ ആരോഗ്യ - വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമാക്കി മാറ്റും.

∙ ഇടുക്കി, മൂന്നാർ, തേക്കടി എന്നിവയെ ബന്ധിപ്പിച്ചു ടൂറിസം സർക്കിൾ യാഥാർഥ്യമാക്കും.
∙ ഇടുക്കി പാക്കേജ് നടപ്പാക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഉണർവു നൽകാനാകും.
∙ റോഡുകൾ, പാലങ്ങൾ, നവീകരണം ആവശ്യമായ സർക്കാർ ഓഫിസ് കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
∙ ഗ്രാമീണ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളും ദേശീയപാതയും കൂടുതൽ മെച്ചപ്പെടുത്തും. ഇതിനുള്ള ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്. ജോലി ഉടൻ തുടങ്ങും.
∙ കാൽവരി മൗണ്ട് - മൂന്നാർ ടൂറിസം ഹൈവേ പണിയും. മൂന്നാറിനെയും ജില്ലാ ആസ്ഥാനത്തെയും ബന്ധിപ്പിച്ചു പുതിയൊരു ടൂറിസം സർക്യൂട്ട് കൂടി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്. - മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.












Click it and Unblock the Notifications