ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളത്തൂവലിലും ഡൊമിസിലറി കെയര്‍സെന്റര്‍; ഇടുക്കി മണ്ഡലത്തില്‍ പുതിയ ആംബുലന്‍സ് സൗകര്യം

Google Oneindia Malayalam News

ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലും ഡൊമിസിലറി കെയര്‍സെന്റര്‍ ക്രമീകരിച്ചു. ആദ്യഘട്ടത്തില്‍ 50 ബെഡുകളോട് കൂടി കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ സെന്ററില്‍ സൗകര്യമുണ്ടെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു.

r

നിയുക്ത ദേവികുളം എംഎല്‍എ എ രാജയും മന്ത്രി എം എം മണിയും സെന്ററില്‍ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പഞ്ചായത്തിന്റെയും വെള്ളത്തൂവല്‍, എല്ലക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളുടെയും ഹൈറേഞ്ച് ഡയറിയുടെയും സഹകരണത്തോടെയാകും ഡിസിസിയിലേക്ക് ഭക്ഷണം ലഭ്യമാക്കുക. പഞ്ചായത്ത് പരിധിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി വാര്‍ഡ് തല സമതികളും ഹെല്‍പ്പ് ഡെസ്‌ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.

 ഇസ്രായേലിന്റെ പൊട്ടാത്ത മിസൈലുകള്‍ തിരിച്ചടിക്കുന്നു; ഹമാസിന്റെ ആയുധ ശേഖരം!! പുതിയ വിവരങ്ങള്‍ ഇസ്രായേലിന്റെ പൊട്ടാത്ത മിസൈലുകള്‍ തിരിച്ചടിക്കുന്നു; ഹമാസിന്റെ ആയുധ ശേഖരം!! പുതിയ വിവരങ്ങള്‍

അതേസമയം, ഇടുക്കി നിയോജക മണ്ഡലത്തിലെ കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തിച്ചേരുന്നതിന് യാത്രാസൗകര്യം ഒരുക്കുന്നതിനായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ നിലവിലുള്ള സൗകര്യം രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അപര്യാപ്തമായ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കിവരികയാണ്. ഇതോടൊപ്പം എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ള ഐ.സി.യു ആംബുലന്‍സിന്റെ സേവനം കൂടി അടുത്ത ആഴ്ച മുതല്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ച് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് വാഹനം ക്രമീകരിച്ചിട്ടുള്ളത്. ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം എം.എല്‍.എ നിര്‍വ്വഹിച്ചു.

Idukki
English summary
Roshy Agustine MLA facilitated New Ambulance for Idukki Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X