• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലായിലേക്കില്ല; ഇടുക്കിയില്‍ തന്നെ മല്‍സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍, 20 വര്‍ഷം കൂടെ നിന്ന ജനത

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മണ്ഡലമാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍. ഇടുക്കി മണ്ഡലത്തില്‍ തന്നെ മല്‍സരിക്കും. 20 വര്‍ഷം കൂടെ നിന്ന ജനങ്ങളെ വിട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണി പാലായിലോ കടുത്തുരുത്തിയിലോ മല്‍സരിക്കുമെന്നാണ് വാര്‍ത്തകള്‍. പാലായേക്കാള്‍ കൂടുതല്‍ സുരക്ഷിതം കടുത്തുരുത്തിയാണെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഈ സാഹചര്യത്തില്‍ ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് മാറിയാല്‍ റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പാലായില്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് അദ്ദേഹം. ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മാത്രം മതി വിജയിക്കാന്‍ എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതേസമയം, ഇടുക്കി സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിനെ ജയിലിലടക്കും; ദിലീപിന് മുമ്പേ... യുഡിഎഫ് വന്നാല്‍

പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാണ്. സിറ്റിങ് മണ്ഡലം വിട്ടുകൊടുക്കില്ല എന്നാണ് എന്‍സിപി പറയുന്നത്. പാലാ കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ്. കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും എല്‍ഡിഎഫില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഘടക കക്ഷികളുടെ സീറ്റുകള്‍ വിട്ടുകൊടുക്കാനാകില്ലെന്നും സിപിഎം തന്നെ വിട്ടുവീഴ്ച ചെയ്യട്ടെ എന്നുമാണ് എന്‍സിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്.

പാലാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി ഇടതുമുന്നണി വിടാനുമുള്ള സാധ്യതയുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഒരാഴ്ചക്കകം കേരളത്തിലെത്തും. പാലാ സീറ്റ് വിഷയത്തില്‍ നിര്‍ണായക തീരുമാനം അപ്പോഴുണ്ടാകുമെന്നാണ് വിവരം.

Idukki

English summary
Roshy Augustine says will not give up Idukki Constituency in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X